24 December 2025, Wednesday

ക്ഷീര സംഘങ്ങളിലെ വനിതാ പ്രസിഡന്റുമാർക്കായി മലബാർ മിൽമയുടെ ശിൽപ്പശാല

Janayugom Webdesk
കോഴിക്കോട്
March 8, 2023 8:51 pm

സാര്‍വ്വ ദേശീയ വനിതാ ദിനത്തിൽ മലബാർ മേഖലയിലെ ക്ഷീര സംഘങ്ങളിലെ വനിതാ പ്രസിഡന്റുമാർക്കും വൈസ് പ്രസിഡന്റുമാർക്കുമായി മലബാർ മിൽമ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മിൽമ ചെയർമാൻ കെ എസ് മണി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര സംഘങ്ങളുടെ ഭരണ സമിതിയിൽ പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് നിർബന്ധമായും ഒരു വനിതയായിരിക്കണം എന്ന ചരിത്രപരമായ നിയമം കേരള നിയമ സഭയിൽ പാസാക്കിയ ഘട്ടത്തിൽ മിൽമ വനിതാ ക്ഷീര സംഘം ഭാരവാഹികൾക്കായി സംഘടിപ്പിച്ച ഈ ശിൽപ്പ ശാല എന്തുകൊണ്ടും പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു.

മലബാർ മേഖലയിൽ 61 വനിതാ ക്ഷീര സംഘം പ്രസിഡന്റുമാരും 261 വനിതാ വൈസ് പ്രസിഡന്റുമാരുമാണ് ഉള്ളത്. പശു വളർത്തലുമായി ബന്ധപ്പെട്ട ജോലികൾ ഭൂരിഭാഗവും ചെയ്യുന്നത് സ്ത്രീകളാണ്. ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന നിരവധി വനിതാ ക്ഷീര കർഷകരുടെ പ്രധാന ജീവിതോപാധിയാണ് പശുവളർത്തൽ.

കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎല്‍എ, ഡോ. ഖദീജ മുംതസ് എന്നിവർ പ്രഭാഷണം നടത്തി. ശിൽപശാലയിൽ പങ്കെടുത്ത മുഴുവൻ വനിതാ പ്രസിഡന്റുമാർക്കും ഔഷധ സസ്യതൈകൾ നൽകി ആദരിച്ചു. മേഖലാ യൂണിയൻ ഭരണ സമിതി അംഗം അനിത കെ കെ സ്വാഗതവും മിൽമ അസിസ്റ്റന്റ് മാനേജർ ഗീതാകുമാരി നന്ദിയും പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.