
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നു. 2024 ജനുവരി 17ന് ജാപ്പനീസ് ഭാഷയിൽ മൊഴിമാറ്റിയാണ് ചിത്രം പുറത്തിറക്കുക. ലിജോ ജോസ് പെല്ലിശേരി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ജാപ്പനീസ് പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയിൽ വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ‑ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ ‘മലൈക്കോട്ടൈ വാലിബൻ’. എന്നാൽ, പ്രതീക്ഷിച്ചതുപോലെ തിയറ്ററുകളിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.
2024 ജനുവരി 25നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഫാന്റസി ത്രില്ലർ ഴോണറിലാണ് മലൈക്കോട്ട വാലിബന് ഒരുക്കിയിരിക്കുന്നത്. ‘നായകൻ’, ‘ആമേൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.