വണ്ടൂർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിനിടെ റഫറിയും കള്ളിക്കാരും തമ്മിൽ കയ്യാങ്കളി. റഫറി ഫൗൾ വിളിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
ടൗൺ ടീം അരിക്കോടും ഫിഫ മഞ്ചേരിയും തമ്മിലായിരുന്നു മത്സരം. ഇതിനിടെ ഫിഫ മഞ്ചേരിയിലെ കളിക്കാരനെതിരെ റഫറി ഫൗൾ വിളിച്ചു. ഇതിൽ ക്ഷുഭിതനായി കളിക്കാരൻ റഫറിക്കെതിരെ തിരിഞ്ഞു. ഇത് വാക്ക് തർക്കത്തിലേക്കും പിന്നീട് അടിയിലേക്കും കലാശിക്കുകയുമായിരുന്നു. എന്നാൽ കാണികൾ റഫറിക്കനുകൂലമായി നിന്നു.
പിന്നീട് പൊലീസെത്തി കയ്യാങ്കളിക്ക് കാരണക്കാരനായ കളിക്കാരനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വണ്ടൂർ സ്വദേശിയായ സാഗർ ചെറിയാപ്പു ആയിരുന്നു മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത്. അടി പിടിയിൽ റഫറിയുടെ മുക്കിന് പരിക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.