14 November 2024, Thursday
KSFE Galaxy Chits Banner 2

മലപ്പുറം കൊണ്ടോട്ടിയിലെ ആൾക്കൂട്ട കൊലപാതകം: എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Janayugom Webdesk
മലപ്പുറം
May 14, 2023 3:33 pm

മലപ്പുറം കിഴിശ്ശേരിയിലെ ആൾക്കൂട്ട കൊലപാതക കേസിൽ എട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരാൾ കസ്റ്റഡിയിൽ. ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചിയെ രണ്ടര മണിക്കൂറോളം പ്രതികൾ മർദ്ദിച്ചെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് പറഞ്ഞു. കൊല്ലപ്പെട്ട ഇയാളുടെ ശരീരത്തിൽ നിരവധി ഭാഗങ്ങളിൽ പരിക്കതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മോഷണത്തിനയാണ് രാജേഷ് മാഞ്ചി വീട്ടിലെത്തിയതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. ബിഹാർ ഈസ്റ്റ് ചെമ്പാരൻ ജില്ലയിലെ മാധവ്പുർ കേഷോ സ്വദേശി രാജേഷ് മാഞ്ചി(36)യാണ് ശനിയാഴ്ച ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്‌ച പുലർച്ചെ ഒന്നോടെ കിഴിശ്ശേരി-തവനൂർ റോഡിൽ ഒന്നാംമൈലിലാണ് സംഭവം. മോഷ്‌ടിക്കാനെത്തിയതാണെന്നാരോപിച്ച ആൾക്കൂട്ടം ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തതായാണു സൂചന.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുലർച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് റോഡരികിൽ ഗുരുതരമായ പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ ആംബുലൻസിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിനകത്തും പുറത്തുമേറ്റ മാരക പരിക്കുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ചയാണ് രാജേഷ് കിഴിശ്ശേരി ഒന്നാംമൈലിലെത്തി വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയത്. ഇവിടെയുള്ള കോഴിത്തീറ്റ ഫാമിൽ ജോലിക്കുവന്നതാണെന്ന് പോലീസ് പറഞ്ഞു. നേരത്തേ പട്ടാമ്പിയിലായിരുന്നെന്നാണു സൂചന. 

Eng­lish Sum­ma­ry: Malap­pu­ram Kon­doti mob lynch­ing: Eight peo­ple arrested

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.