14 March 2026, Saturday

Related news

March 14, 2026
March 14, 2026
March 14, 2026
March 13, 2026
March 13, 2026
March 13, 2026
March 11, 2026
March 11, 2026
March 1, 2026

പാചകവാതക ക്ഷാമത്തിനിടെ കൊള്ളവിലയ്ക്ക് സിലിണ്ടർ നിറയ്ക്കൽ; സുരക്ഷാ ഭീഷണി ഉയർത്തി കൊണ്ടോട്ടിയിലെ വിതരണം

Janayugom Webdesk
മലപ്പുറം
March 14, 2026 12:45 pm

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ മലപ്പുറം കൊണ്ടോട്ടിയിൽ ഓട്ടോ എൽപിജി സ്റ്റേഷനിൽ നിന്ന് ഗാർഹിക, വാണിജ്യ സിലിണ്ടറുകൾ നിറച്ചു നൽകി. കൊണ്ടോട്ടി കൊട്ടുക്കരയിലുള്ള ‘എസ്സെ ഓട്ടോ എൽപിജി’ സ്റ്റേഷനിലാണ് നിയമവിരുദ്ധമായി സിലിണ്ടറുകൾ ഫിൽ ചെയ്തു നൽകിയത്. ഒരു സിലിണ്ടറിന് 2,000 രൂപ നിരക്കിലാണ് ഇവിടെ ഗ്യാസ് നിറച്ചു നൽകിയിരുന്നത്.

പാചകവാതകം കിട്ടാനില്ലാത്ത സാഹചര്യം മുതലെടുത്ത് നിരവധി പേരാണ് സിലിണ്ടറുകളുമായി ഇവിടേക്ക് എത്തിയത്. ഇന്നലെ രാത്രി വൈകിയും നിരവധി സിലിണ്ടറുകൾ ഇത്തരത്തിൽ നിറച്ചു നൽകിയിരുന്നു. എന്നാൽ, വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന പമ്പുകളിൽ നിന്ന് സിലിണ്ടറുകളിലേക്ക് നേരിട്ട് ഗ്യാസ് മാറ്റുന്നത് വലിയ സുരക്ഷാ ഭീഷണിയും നിയമപ്രശ്നവുമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇന്ന് രാവിലെ മുതൽ ഈ നടപടി നിർത്തിവെച്ചു. എൽപിജി ക്ഷാമം പരിഹരിക്കപ്പെടാത്ത പശ്ചാത്തലത്തിലാണ് ജനങ്ങൾ ഇത്തരത്തിലുള്ള അപകടകരമായ രീതികളെ ആശ്രയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.