21 February 2026, Saturday

Related news

February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 19, 2026

മലപ്പുറത്ത് നവവധു മരിച്ച നിലയില്‍

Janayugom Webdesk
മലപ്പുറം
February 21, 2026 4:08 pm

മലപ്പുറത്ത് നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളി സ്വദേശിനി അസ്‌നയെയാണ് (20) മരിച്ചത്. യുവതിയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിയാനൂര്‍ അരുവായില്‍ അസറിന്റെ ഭാര്യയാണ് അസ്‌ന. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം പിന്നിട്ടു. 

രണ്ടുദിവസം മുമ്പാണ് അസ്‌ന ചങ്ങരംകുളത്തുള്ള സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ അസ്‌നയെ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഭര്‍ത്താവ് അസര്‍ എടപ്പാളിലെ ഒരു ഇലക്ട്രിക്കല്‍ കടയിലെ ജീവനക്കാരനാണ്. 

സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.