23 January 2026, Friday

Related news

January 23, 2026
January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025

മലയാളത്തിന് ഒരു നായകൻ കുടി; ‘പ്രണവ് പ്രശാന്ത്’ നായക നിരയിലേക്ക്

Janayugom Webdesk
കൊച്ചി
June 23, 2023 2:28 pm

മലയാള സിനിമയിൽ യുവതാരം പ്രണവ് പ്രശാന്തും നായകനിരയിലേക്ക്. മോഡലിങ് രംഗത്തുനിന്ന് വെള്ളിത്തിരയിലെത്തിയ പ്രണവ് പ്രശാന്ത് രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച പുതിയ ചിത്രം ‘ഫ്ളഷി‘ലൂടെയാണ് നായകനായി തിളങ്ങിയിരിക്കുന്നത്. പരസ്യ കലാരംഗത്ത് ഏറെ ശ്രദ്ധേയനായ പ്രണവ് പ്രശാന്ത് ആദ്യമായി നായകനായ ചിത്രം കൂടിയാണ് ഫ്ളഷ്. ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ചിത്രം കണ്ടിറങ്ങുന്നവര്‍ക്കാര്‍ക്കും പ്രണവിനെ മറക്കാനാവില്ല. 

പ്രേക്ഷകരുടെ മനസ്സില്‍ ഒരു നൊമ്പരമായ കഥാപാത്രം കൂടിയാണ് പ്രണവ്. അന്യനാട്ടില്‍ കൊലചെയ്യപ്പെടുന്ന സഹോദരിയുടെ ഓര്‍മ്മകളും പേറി ആ നാട്ടിലെത്തുന്ന പ്രണവ് നീറുന്നൊരു ഓര്‍മ്മയാണ്. ഫ്ളഷിലെ സങ്കടങ്ങള്‍ നിറഞ്ഞ ആ യുവാവല്ല സത്യത്തിൽ പ്രണവ്, സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും പഠിച്ച് നൂതന ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ കരുത്തുള്ള ഒരു നടന്‍ കൂടിയാണ്. അഭിനയം തന്‍റെ പാഷനാണെങ്കിലും സിനിമയുടെ എല്ലാ മേഖലകളിലും കൈയ്യൊപ്പ് ചാര്‍ത്താന്‍ തനിക്കേറെ ആഗ്രഹമുണ്ടെന്നും പ്രണവ് പറയുന്നു.

മലയാളത്തിന് പുറമേ മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ പ്രണവിനെത്തേടി ഇപ്പോൾ വരുന്നുണ്ട്. സിനിമയിലെ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് മാറുന്ന ഒരു കലാകാരന്‍ കൂടിയാണ് പ്രണവ്. പ്രമുഖ സംഗീത സംവിധായകാൻ എ.ആർ.റഹ്മാൻ്റെ അസിസ്റ്റൻറാണ് പ്രണവിൻ്റെ സഹോദരൻ കമൽ പ്രശാന്ത്. നിരവധി തമിഴ്ചിത്രത്തിൽ കമൽ സംഗീതം ചെയ്തിട്ടുണ്ട്
ജേഷ്ഠന്റെ കരുതലും, ഉപദേശവും തന്റെ കലാജീവിതത്തെ ഏറെ സഹായിക്കന്നതായ് പ്രണവ് പറയുന്നു.
ചിത്രികരണത്തിന് ഒരുങ്ങുന്ന’അതിര്’ എന്ന മലയാള സിനിമയാണ് പ്രണവിൻ്റെ പുതിയ ചിത്രം.

Eng­lish Summary:Malayalam needs a hero; Young actor ‘Pranav Prashant’ to play the lead role

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.