10 December 2025, Wednesday

Related news

December 4, 2025
December 2, 2025
November 19, 2025
November 11, 2025
November 10, 2025
November 7, 2025
October 8, 2025
August 7, 2025
July 28, 2025
July 2, 2025

മുംബൈ ഇന്ത്യൻസിൽ നിന്നും മലയാളി താരം വിഘ്നേഷ് പുത്തൂർ പുറത്ത്

Janayugom Webdesk
മുംബൈ
May 1, 2025 4:54 pm

മുംബൈ ഇന്ത്യൻസിൽ നിന്നും മലയാളി താരം വിഘ്നേഷ് പുത്തൂർ പുറത്ത്. കാൽമുട്ടിനേറ്റ പരിക്ക് മൂലം താരത്തിന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ മൂന്ന് വിക്കറ്റുകൾ നേടിയ താരം, ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ 9 റൺസ് ഇക്കോണമിയിൽ ആറ് വിക്കറ്റ് നേടിയിട്ടുണ്ട്. വിഘ്‌നേഷിനെ ക്യാംപ് വിടാന്‍ അനുവദിച്ചതായി മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി. വിഘ്നേഷിന് പകരം ലെഗ് സ്പിന്നർ രഘു ശർമയെയാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ജലന്ധറിൽ നിന്നുള്ള രഘു ശർമ പഞ്ചാബിനും പുതുച്ചേരിക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ രഘുവിനെ സ്വന്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.