18 January 2026, Sunday

Related news

January 3, 2026
December 26, 2025
November 27, 2025
November 16, 2025
November 16, 2025
November 13, 2025
November 9, 2025
October 29, 2025
October 27, 2025
October 24, 2025

നിങ്ങളറിഞ്ഞോ? ഇനി പ്രാദേശിക മലയാളവും എഐ തിരിച്ചറിയുമത്രേ…

Janayugom Webdesk
തിരുവനന്തപുരം
October 14, 2025 4:05 pm

പ്രാദേശിക സംഭാഷണ ശൈലി ഉപയോഗിക്കുന്നത് എഐ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തടസ്സമാകാറുണ്ടോ? എന്നാൽ ഇനി വിഷമിക്കണ്ട, ഇതാ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കേരള സർക്കാർ. തദ്ദേശീയ ഭാഷാ സേവനങ്ങൾക്കായിമലയാളത്തിലെ പ്രാദേശിക സംഭാഷണ രീതികൾ മനസിലാക്കാൻ കഴിയുന്ന എഐ ചാറ്റ്‌ബോട്ടുകളാണ് സര്‍ക്കാര്‍ ഇനി അവതരിപ്പിക്കാനൊരുങ്ങുന്നത്.

വോയ്‌സ്-ടു-വോയ്‌സ് വിവർത്തനം, വോയ്‌സ്-ടു-ടെക്‌സ്റ്റ്, ടെക്സ്റ്റ്-ടു-ടെക്‌സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച് എന്നിവ ഭാഷിനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇംഗ്ലീഷിലോ ഔദ്യോഗിക മലയാള ഭാഷയിലോ വേണ്ടത്ര പ്രാവീണ്യമില്ലാത്ത ആളുകൾ നേരിടുന്ന ഭാഷാപരമായ തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഈ ടൂളുകൾ പ്രത്യേക ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. കൂടാതെ ആപ്ലിക്കേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് പരിഹാരങ്ങൾ നിർദേശിക്കുന്നതിന് അടിസ്ഥാന സോഫ്റ്റ്‌വെയർ മറ്റ് ഡെവലപ്പർമാരുമായി പങ്കിടാനും ഓപ്‌ഷൻസ് ഉണ്ട്.

ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ, സംസാര ഭാഷയിലുള്ള മലയാളത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിനും സർക്കാർ സേവനങ്ങൾ വോയിസ് കമാൻഡുകൾ വഴി പ്രാദേശിക ഭാഷയിൽ ലഭ്യമാകുകയും ചെയ്യും. ഇതിനായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ഭാരതീയ ഭാഷാ ഇന്റർഫേസ് സംരംഭമായ ‘ഭാഷിണി‘യുമായി സർക്കാർ ബുധനാഴ്ച കരാർ ഒപ്പുവച്ചു കഴിഞ്ഞതായാണ് വിവരം.

ഈ സേവനം ലഭ്യമാക്കുന്നതിലൂടെ ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വാണിജ്യ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുവാനും അതുവഴി സർക്കാരിന്റെ ചെലവ് കുറയ്ക്കാനും സാധിക്കും.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.