
ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന മലയാളക്കരയില്‍ ഇന്ന് ഉത്രാടപ്പാച്ചിൽ. അത്തം പത്തിന് പൊന്നോണമുണ്ണാന്‍ ഒരുക്കങ്ങള്‍ ഇന്ന് തുടങ്ങുകയായി.
ഒരുക്കങ്ങള്‍ ഒരുപാട് ദിവസം മുന്നേ തുടങ്ങുമെങ്കിലും കൂട്ടത്തില്‍ എന്തെങ്കിലും മറക്കുക പതിവാണല്ലോ. അങ്ങനെ മറന്നുപോയത് സാധനങ്ങള്‍ ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. നാടു നഗരവും ഇന്ന് തന്നെ ഓണത്തിന്റെ ഓളത്തില്‍ ആറാടുകയായി.
കാണം വിറ്റും ഓണമുണ്ണണം എന്ന പഴമൊഴി ഇന്നും ഓര്‍ക്കുന്ന മലയായികള്‍ നാളത്തേക്കുള്ള പല വ്യഞ്ചനങ്ങളും പുത്തനുടുപ്പും വാങ്ങാന്‍ ഇന്ന് കടകളിലെത്തി തിരക്ക് കൂട്ടും. നിരത്തുകളിലും ശ്വാസം മുട്ടുന്ന തിരക്കായിരിക്കും. നാട്ടിലെ ഉത്സവത്തിന്റ തലേന്ന് കടകളും ഒരുക്കങ്ങളും കാണാന്‍ ഇറങ്ങുന്നതുപോലെ ഓണ വിപണി കാണുന്നതും മലയാളികള്‍ക്ക് ഏറെ പ്രിയമാണ്.അത്തം തുടങ്ങി ഒൻപതാം ദിനമായ ഉത്രാടം തിരുവോണ ദിനം പോലെ തന്നെ ആഘോഷിക്കുന്ന സ്ഥലങ്ങളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.