തായ്‌വാനിൽ നവംബർ 21,22 തീയതികളിൽ TWIF ടെക്നിക്കൽ ടീമിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിലൂടെയാണ് ഈ നേട്ടം കരസ്തമാക്കിയത് തായ്‌വാനിൽ നടന്ന ചടങ്ങിൽ ടഗ് ഇഫ് വാർ ഫെഡറേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് ഡാനിയേൽ മക്കാർത്തിയാണ് പ്രശംസ പത്രം സമ്മാനിച്ചത് ട്വിഫ് വൈസ് പ്രസിഡന്റ് ജോസ്റ്റ് വാസ്റ്റർ ഏഷ്യൻ പ്രസിഡന്റ് ഹരിശങ്കർ ഗുപ്ത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു ഇന്ത്യ യിൽ നിന്നും ആദ്യമായി തിരഞ്ഞെടുത്ത മൂന്നുപേരിൽ ഒരാളാണ് അനിൽകുമാർ ദുബായ് ബ്രയിറ്റ് റൈഡേഴ്‌സ് സ്കൂളിൽ കായിക വിഭാഗം മേധാവിയാണ് യു എ ഇ ബോഡി ബിൽഡിംഗ് ഫെഡറേഷൻ ടഗ് ഓഫ് വാർ ടെക്നിക്കൽ ഡയറക്ടറും കൂടിയായ അദ്ദേഹം എറണാകുളം ജില്ലയിലെ പോത്തനിക്കാട് സ്വദേശിയാണ് ഭാര്യ സൗമ്യ ഷാർജ സ്പ്രിംഗ് ഡയൽ സ്കൂളിൽ അധ്യാപികയാണ് മകൾ ഗൗരി ദേശീയ സ്കെറ്റിംഗ് താരവുമാണ് കഴിഞ്ഞ പത്തു വർഷമായി ഷാർജയിലാണ് താമസം
2025 ൽ സൗദിയിൽ നടക്കുന്ന വേൾഡ് ഗെയിംസിലും മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിലും പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് അനിൽകുമാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.