ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ തേടി തമിഴ്നാട്ടിലെത്തിയ വിവാഹിതയായ മലയാളി യുവതി പറ്റിക്കപ്പെട്ടു. മലപ്പുറം സ്വദേശിയായ യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ദിണ്ടിഗൽ വേദസന്തൂരിൽ എത്തിയത്. സ്വകാര്യ സ്പിന്നിങ് മിൽ കമ്പനി മാനേജർ എന്ന് പരിചയപ്പെടുത്തിയ സമിത് എന്ന യുവാവിനെ തേടിയാണ് യുവതി എത്തിയത്. എന്നാല്‍ ഇവിടെ എത്തി അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരാളില്ലെന്ന് തിരിച്ചറിയുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇതോടെ തിരികെ പോകാൻ കഴിയാതെ ദിണ്ടിഗലിൽ പെട്ടുപോയി.
പിന്നീട് ആരുമില്ലാത്തയാളാണെന്നും അഭയം തരണമെന്നും അപേക്ഷിച്ച് വേദസന്തൂരിനുള്ള ഒരു സ്ത്രീയുടെ വീട്ടിൽ അഭയം തേടി. താമസിയാതെ അവിടെയുള്ള ഒരു സ്പിന്നിംഗ് മില്ലിൽ തൊഴിലാളിയായി ജോലിക്ക് കയറുകയും ചെയ്തു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന പരാതി കേരള പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും ലുക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വേദസന്തൂർ ആശുപത്രിയിൽ യുവതി ചികിത്സ തേടിയതോടെയാണ് വഴിത്തിരിവുണ്ടായത്.
യുവതിയെ അവിടെവച്ച് വേദസന്തൂർ ഡിഎസ്പി ദുർഗാദേവി കണ്ടു. കേരള പൊലീസിന്റെ ലുക് ഔട്ട് നോട്ടീസിലെ ചിത്രത്തിലെ യുവതിയാണിതെന്ന് തിരിച്ചറിഞ്ഞതോടെ ഈ പൊലീസ് ഓഫീസർ യുവതിയെ തടഞ്ഞുവയ്യക്കുകയും, പൊലീസില്‍ വിവരമറിയിക്കുരകയുമായിരുന്നു. അന്വേഷണത്തില യുവതിക്ക് ഇൻസ്റ്റഗ്രാമിലൂടെ സന്ദേശമയച്ചിരുന്നത് മലയാളി തന്നെയാണെന്ന് കണ്ടെത്തി. ഇയാൾ കേരളത്തിൽ കെട്ടിട നിർമാണ തൊഴിലാളിയാണ്. ഭാര്യക്കും മക്കൾക്കുമൊപ്പം കേരളത്തിലാണ് ഇയാൾ താമസിക്കുന്നതെന്നും കണ്ടെത്തി.
English Summary: Malayalee girl from Malappuram were rescued by the police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.