6 January 2026, Tuesday

Related news

January 5, 2026
January 5, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്മോർട്ടം ഇന്ന്

Janayugom Webdesk
ശ്രീനഗർ
December 6, 2023 10:05 am

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെയും പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പാലക്കാട് സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുൺ, മനോജ്‌ എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്നു. ഇവരിൽ മനോജിന്റെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സർക്കാർ തലത്തിൽ ജമ്മുകശ്മീർ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ശ്രീനഗർ –ലേ ദേശീയപാതയിൽ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ എട്ടുപേരാണ് യാത്ര ചെയ്തിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്.

Eng­lish Sum­ma­ry: malay­alee tour­sists trag­ic death jam­mu kash­mir post­mortem today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.