5 March 2026, Thursday

Related news

March 2, 2026
February 15, 2026
February 6, 2026
January 16, 2026
January 9, 2026
December 4, 2025
November 4, 2025
October 15, 2025
September 23, 2025
September 20, 2025

മലയാളികളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

Janayugom Webdesk
കോയമ്പത്തൂര്‍
April 8, 2025 9:24 pm

മലയാളികളായ രണ്ട് പേരെ കോയമ്പത്തൂരിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും ചേർന്നു കോയമ്പത്തൂരിൽ ബേക്കറി നടത്തുകയാണ്. 

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തുടിയലൂർ പൊലീസ് വ്യക്തമാക്കി. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാത്തത് ശ്ര​ദ്ധയിൽപ്പെട്ട പ്രദേശവാസികള്‍ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.