23 February 2026, Monday

Related news

February 22, 2026
February 12, 2026
February 2, 2026
January 10, 2026
January 4, 2026
January 1, 2026
December 23, 2025
December 2, 2025
December 1, 2025
December 1, 2025

ഹൈദരാബാദില്‍ മലയാളിയെ വെടിവച്ച ശേഷം പണം കവര്‍ന്നു

Janayugom Webdesk
ഹൈദരാബാദ്
February 2, 2026 5:09 pm

ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ കോഴിക്കോട് സ്വദേശിയ യുവാവിനെ വെടിവച്ച ശേഷം പണം കവര്‍ന്നു. റിൻഷാദിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. ഇയാളുടെ പക്കല്‍ നിന്നും ആറ് ലക്ഷം രൂപ ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. വസ്ത്രങ്ങൾ മൊത്തവിലയ്ക്ക് സ്റ്റോക്കെടുക്കാനാണ് റിൻഷാദ് ഹൈദരാബാദിലെത്തിയത്. വസ്ത്രങ്ങൾ വാങ്ങാനായി ചാർമിനാറിനടുത്തുള്ള മദീന മാർക്കറ്റിലെത്തിയെങ്കിലും റിൻഷാദ് ഒന്നും വാങ്ങിയില്ല. 

തുടർന്ന് ബന്ധു ഉപദേശിച്ചതു പ്രകാരം ജനുവരി 31ന് പണം ബാങ്കില്‍ നിക്ഷേപിക്കാനായി എടിഎമില്‍ എത്തി. പിന്നാലെ രണ്ട് അജ്ഞാതർ എത്തി റിൻഷാദിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കാലിൽ വെടിവച്ച ശേഷം പണവും വാഹനത്തിന്റെ താക്കോലും തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച മൊഴി. സംഭവത്തിൽ സുൽത്താൻ ബസാർ പൊലീസ് കേസെടുത്തു. മോഷണത്തിനു ശേഷം വാഹനത്തിൽ കടന്ന മോഷ്ടാക്കൾ കുറച്ചു ദൂരം പിന്നിട്ടശേഷം വാഹനം ഉപേക്ഷിച്ചു നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവിന്റെ പക്കൽ ഇത്രയും പണമുണ്ടെന്ന് അക്രമികള്‍ എങ്ങനെ അറിഞ്ഞു എന്നത് പൊലീസ് അന്വേഷിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.