18 November 2024, Monday
KSFE Galaxy Chits Banner 2

Related news

July 22, 2024
July 20, 2024
April 15, 2024
February 5, 2024
January 15, 2024
October 12, 2023
September 25, 2023
July 10, 2023
July 5, 2023
June 19, 2023

ലിബിയയിലെ മലയാളി ചാവേർ; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി

Janayugom Webdesk
കൊച്ചി
August 22, 2022 10:28 pm

കേരളത്തിൽനിന്ന് ലിബിയയിലെത്തി 2015ലെ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മലയാളി ചാവേറിനെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. ഇസ്‌ലാമിക് സ്റ്റേറ്റ്സ് പ്രസിദ്ധീകരണത്തിൽ കേരളത്തിൽ നിന്ന് ലിബിയയിലെത്തി കൊല്ലപ്പെട്ടൊരു തീവ്രവാദിയെ വാഴ്ത്തി ആവർത്തിച്ച് ലേഖനം വരുന്നത് കേരളത്തിൽ ചർച്ചയാവുകയെന്ന ലക്ഷ്യംവെച്ചാണോയെന്നും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഇതേ മലയാളി ചാവേറിനെ കുറിച്ച് കഴിഞ്ഞവർഷവും ഐ എസ് ലേഖനംപുറത്തുവിട്ടിരുന്നു. രക്തസാക്ഷികളെ അറിയുകയെന്ന തരത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അന്ന് പുറത്തുവിട്ടത്. ഐ എസിൽ ചേർന്ന് ലിബിയയിൽവെച്ച് ‘അബൂബക്കർ അൽ ഹിന്ദി’ എന്നപേര് സ്വീകരിച്ച ഒരു മലയാളി കൊല്ലപ്പെട്ടിട്ടുണ്ടോ എന്നതുസംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസിനും വിവരങ്ങളില്ല.

സിർത്തിൽ നടന്ന ഏറ്റുമുട്ടൽ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തിൽ പറയുന്നത്. ഇയാളെപറ്റി മറ്റുകൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലേഖനത്തിൽ ഇല്ല. ഇയാൾ ഐഎസിൽ ചേരാനുണ്ടായ സാഹചര്യം ലേഖനം വിശദീകരിക്കുന്നു. കഴിഞ്ഞവർഷം ഇത്തരമൊരു വിവരം പുറത്തുവന്നതിനുപിന്നാലെ ഇന്റലിജൻസ് വിഭാഗങ്ങൾ ഇയാളുടെ വിവരങ്ങൾക്കായി അന്വേഷണം നടത്തിയെങ്കിലും ഒന്നുംവ്യക്തമായിരുന്നില്ല. നിലവിൽ വിദേശത്തേയ്ക്ക് യാത്ര പോയതിന് ശേഷം കാണാതായതായി പരാതി ലഭിച്ചവരുടെ ലിസ്റ്റിലും രാജ്യത്തിനകത്തു കാണാതായവരുടെ ലിസ്റ്റിലും സംശയിക്കത്തക്ക വിവരങ്ങൾ ഉണ്ടായിരുന്നില്ല. കേരളത്തിൽനിന്നുള്ള എന്‍ജിനീയറായ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നുവെങ്കിലും അയാൾ ആരെന്ന് അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായില്ല.

ഒരു എന്‍ജിനീയർ കുടുംബത്തിൽനിന്നുള്ള ക്രിസ്ത്യാനിയായ ഇയാൾ ബംഗളൂരുവിൽ ജോലിചെയ്തിരുന്നു. തുടർന്ന്, ദുബായിലെത്തി അവിടെവച്ച് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായി ഇസ്‌ലാംമതം സ്വീകരിച്ചു. കമ്പനിയിലെ കരാർ അവസാനിച്ചപ്പോൾ കേരളത്തിലേക്ക് മടങ്ങി. രക്ഷിതാക്കൾ വിവാഹമാലോചിക്കുന്നതിനിടെ ഐ എസിൽനിന്ന് വിളിയെത്തിയപ്പോൾ ഇയാൾ ലിബിയയിലേക്ക് പോയി. ക്രിസ്ത്യൻപേരിലുള്ള പാസ്പോർട്ടുണ്ടായിരുന്നതിനാൽ ഇയാൾക്ക് ലിബിയയിലേക്കുള്ള യാത്ര എളുപ്പമായെന്നും ഐഎസ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് പരിശീലനത്തിനുശേഷംനടന്ന ഒരു ഏറ്റുമുട്ടലിൽ ചാവേറായി ഇയാൾ കൊല്ലപ്പെട്ടുവെന്നാണ് പ്രസിദ്ധീകരണത്തിൽ വാർത്ത വന്നത്.

Eng­lish Sum­ma­ry : Malay­ali death in Libya; Cen­tral agen­cies have start­ed investigation
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.