26 June 2024, Wednesday
KSFE Galaxy Chits

Related news

June 23, 2024
June 22, 2024
June 21, 2024
June 3, 2024
May 29, 2024
May 26, 2024
May 10, 2024
May 6, 2024
May 1, 2024
April 2, 2024

ഡല്‍ഹിയിലെ ഉഷ്ണതരഗം മൂലം മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചതായി സംശയം

Janayugom Webdesk
ന്യൂഡല്‍ഹി
May 29, 2024 1:20 pm

ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകര സ്വദേശി ബിനീഷാണ് മരിച്ചത്. ഡല്‍ഹിയില്‍ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മരണം. ഉഷ്ണതരംഗം മൂലമാണോ എന്ന് സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടില്‍ രണ്ട് ദിവസം ബിനീഷ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്. ഉഷ്ണതരം​ഗത്തെ തുടർന്നാണോ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചത് എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് ദില്ലി പൊലീസിന്റെ ഔദ്യോ​ഗിക ഭാഷ്യം.

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതികഠിനമാകുന്നു. ഇന്ന് പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ റെഡ് അലെർട്ട് തുടരും. ഇന്നലെ രാജസ്ഥാനിലെ ചുരുവിൽ ചൂട് 50 ഡിഗ്രിക്കും മുകളിലായി. ദില്ലിയിലെ മുൻഗേഷ്പൂരിൽ ചൂട് 49.9 ഡിഗ്രി വരെയായി അനുഭവപ്പെട്ടിരുന്നു.

Eng­lish Summary
Malay­ali police offi­cer sus­pect­ed to have died due to heat wave in Delhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.