
ഒഡിഷയിലെ ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കുമെതിരെ ബജ്‌റംഗ്‌ദൾ പ്രവർത്തകരുടെ ആക്രമണം. രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോർ രൂപത ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്. 70 പേരടങ്ങുന്ന പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്. ചരമവാർഷികത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇവർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പൊലീസില്‍ അറിയിച്ചിട്ടും അക്രമികള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നാണ് വിവരം. അക്രമങ്ങളെ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. വൈദികർക്ക് സുരക്ഷ ഒരുക്കണമെന്ന് സിബിസിഐ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത് ദിവസങ്ങൾക്കകമാണ് സമാനസംഭവം ഒഡിഷയിലും ഉണ്ടായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.