22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു; മൂന്ന് പേർക്ക് പരുക്ക്: പാകിസ്താന്‍ പൗരൻ അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
February 13, 2023 11:59 am

ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ആക്രമണത്തിൽ മറ്റ് രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരുക്കേറ്റു. പ്രതിയായ പാക്കിസ്ഥാൻ പൗരനെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയാണ് സംഭവം. 

ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജർ ആയിരുന്നു ഹക്കീം. ഇവിടെ ഒപ്പം ജോലിചെയ്യുന്ന ആളുകളും തൊട്ടടുത്തുള്ള കഫെറ്റീരിയയിലെ പാക്കിസ്ഥാൻ പൗരനുമായി ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഹക്കീം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സംസാരിക്കുന്നതിനിടെ പ്രകോപിതനായ പാക്ക് പൗരന്‍ ഹക്കീമിനെ കത്തിക്കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു.

ഹക്കീമിനൊപ്പം താമസിച്ചിരുന്ന കുടുംബാംഗങ്ങൾ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഷാർജയിൽ നിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ തുടങ്ങി.

Malay­ali stabbed to death in Shar­jah; 3 peo­ple injured: Pak­istani cit­i­zen arrested

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.