21 January 2026, Wednesday

മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

web desk
കാലിഫോര്‍ണിയ
July 22, 2023 1:09 pm

ഏറ്റുമാനൂര്‍ സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്സണ്‍ (17) ആണ് കാലിഫോര്‍ണിയയില്‍ വച്ച് വെടിയേറ്റ് മരിച്ചത്. കോട്ടയം കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് കഴിഞ്ഞ ദിവസം സണ്ണിയാണ് മകന്റെ മരണ വിവരം അറിയിച്ചത്.

കൊല്ലപ്പെട്ട ജാക്സന്റെ അമ്മ അമേരിക്കയില്‍ നഴ്സാണ്. 1992ല്‍ ആണ് പിതാവ് സണ്ണി അമേരിക്കയിലേക്ക് കുടിയേറിയത്. ഇപ്പോള്‍ കുടുംബസമേതം അവിടെ താമസിക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഏറ്റവുമൊടുവില്‍ നാട്ടിലെത്തി മടങ്ങിയത്. കോട്ടയം കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് കഴിഞ്ഞ ദിവസം സണ്ണിയാണ് മകന്റെ മരണ വിവരം അറിയിച്ചത്. ജ്യോതി, ജോഷ്യ, ജാസ്‍മിന്‍ എന്നിവരാണ് കൊല്ലപ്പെട്ട ജാക്സന്റെ സഹോദരങ്ങള്‍. സംസ്കാര ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Eng­lish Sam­mury: Malay­ali stu­dent shot dead in America

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.