
ബെംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിലായി. ആദിൽ, സുഹൈൽ, കെവിൻ, ആൽബിൻ, ശ്രീജു എന്നിവരാണ് പിടിയിലായത്. ഇവരും മലയാളി വിദ്യാർത്ഥികളാണ്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആദിത്യ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്.
ബെഗളൂരുവിലെ ആചാര്യ നഴ്സിംഗ് കോളജിലാണ് സംഭവം. കോളജിലെ ഓണാഘോഷ പരിപാടികൾക്കിടെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും ആദിത്യക്ക് പരിക്കേൽക്കുകയുമായിരുന്നു. വയറിന് കുത്തേറ്റ ആദിത്യയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.