
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുൽ സമദ് ‑ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബിനാണ് മരിച്ചത്. ഗുൽമാർഗിലെ വനമേഖലയിൽ ആണ് മൃതദ്ദേഹം കണ്ടത്. കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടിൽ നിന്ന് പോയത്. മൃതദേഹം കണ്ടെത്തിയ വിവരം ഗുൽമാർഗ് പൊലീസ് കുടുംബത്തെ അറിയിച്ചു. മൃഗങ്ങള്‍ ആക്രമിച്ചതിന്‍റെ പരിക്കുകള്‍ ശരീരഭാഗങ്ങളിലുണ്ടെന്ന് ഗുൽമാർഗ് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.