16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 11, 2026

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2024 6:50 pm

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി. പ്രഥമ വനിത സാജിദ മുഹമ്മദും ഉന്നതതല സംഘവും മുയിസുവിനെ അനുഗമിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോഡി , ഉന്നതതല ഉദ്യോഗസ്ഥർ അടക്കമുള്ളവരുമായി മാലദ്വീപ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. ഇന്ത്യയും മാലദ്വീപും ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നാല് മാസത്തിനിടെ രണ്ടാമത്തെ സന്ദർശനവും ആദ്യത്തെ ഔദ്യോഗിക സന്ദർശനവുമാണ് മുയിസുവിന്റേത് . മൂ​ന്നാം ന​രേ​ന്ദ്ര മോ​ഡി സ​ർ​ക്കാ​റി​ന്റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്റ് പങ്കെടുത്തിരുന്നു. ഇന്ത്യ‑മാലദ്വീപ് ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് സന്ദർശനം കൊണ്ട് മാലദ്വീപ് ലക്ഷ്യമിടുന്നത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും മുഹമ്മദ് മുയിസുവും ആഗസ്റ്റ് 10ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയ്ശങ്കർ മാലദ്വീപി​ലെത്തിയത്. ചൈനയോട് ആഭിമുഖ്യം പുലർത്തിയിരുന്ന നേതാവായിരുന്നു മുയിസു. മുയിസു ഒമ്പത് മാസം മുമ്പ് പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു. അധികാരത്തിൽ വന്ന ശേഷം മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മുയിസു ശക്തമായി ആവശ്യപ്പെട്ടിരുന്നു. മുയിസു സർക്കാരിലെ മന്ത്രിമാർ ഇന്ത്യക്കും പ്രധാനമന്ത്രിക്കുമെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്. ഇതോടെ മാലദ്വീപിന് നൽകിവന്ന സഹായം ഇന്ത്യ നിർത്തി. ഇന്ത്യയിൽ നിന്നുള്ള ടൂറിസവും നിലച്ചു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് കണ്ടപ്പോൾ മാലദ്വീപ് ഇന്ത്യയോട് മാപ്പു പറഞ്ഞു. തുടർന്ന് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം ഇരുരാജ്യങ്ങളുടെയും ഭാഗത്തു നിന്നുണ്ടായി. മോഡി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് മുയിസുവിനും ക്ഷണിച്ചിരുന്നു. അതി​ന്റെ തുടർച്ചയായാണ് ജയ്ശങ്കർ മാലദ്വീപ് സന്ദർശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.