മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ്ദ് മുയിസു ഒക്ടോബര്‍ 6 മുതല്‍ 10 വരെ ഇന്ത്യില്‍ സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇത് അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണ്.ഈ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര നോദിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി മുയിസു ഇന്ത്യയിലെത്തിയിരുന്നു.
മുയിസു രാഷട്രപതി ദ്രൗപതി മുര്‍മുവിനെയും സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി,പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളില്‍ പരസ്പര താല്പ്പര്യത്തോടെ ചര്‍ച്ച നടത്തുകയും ചെയ്യും.മുംബൈ,ബെംഗളൂരു എന്നിവിടങ്ങളും അദ്ദേഹം ബിസിനിസ്സ പരിപാടികള്‍ക്കായി സന്ദര്‍ശിക്കുന്നുണ്ട്.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന സമുദ്ര അയല്‍ രാജ്യമാണ് മാലിദ്വീപ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.