23 January 2026, Friday

Related news

January 11, 2026
January 6, 2026
January 5, 2026
January 4, 2026
December 23, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025

500 പെൺകുട്ടികൾക്കിടയിൽ ഇരുന്ന് പരീക്ഷ; ബോധംകെട്ട് വീണ് 12-ാം ക്ലാസുകാരൻ

Janayugom Webdesk
പട്ന
February 2, 2023 12:33 pm

പരീക്ഷാ ഹാളിൽ പെണ്‍കുട്ടികളെ കണ്ട് ബോധംകെട്ട് വീണ് വിദ്യാര്‍ത്ഥി. ബിഹാറിലെ ഷരിഫ്സ് അലാമ ഇക്ബാൽ കോളജിലാണ് സംഭവം. പരീക്ഷയ്ക്കെത്തിയപ്പോഴാണ് പെണ്‍കുട്ടികള്‍ മാത്രമേ ക്ലാസിലുള്ളു എന്ന് 12-ാം ക്ലാസുകാരൻ അറിയുന്നത്. ഇതിന്റെ പരിഭ്രമത്തില്‍ വിദ്യാര്‍ത്ഥി തലകറങ്ങി വീഴുകയായിരുന്നു.

അഞ്ഞൂറോളം പെൺകുട്ടികളായിരുന്നു പരീക്ഷാഹാളിലുണ്ടായിരുന്നത്. സദാർ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്. എന്നാല്‍ പരീക്ഷാർത്ഥികളായ മറ്റ് ആൺകുട്ടികൾക്ക് ഈ സെന്റർ എന്തുകൊണ്ട് നൽകിയില്ലെന്നും പരീക്ഷാ നടത്തിപ്പിലെ പ്രശ്നമാണെന്നും വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു.

Eng­lish Sum­ma­ry: Male stu­dent faints after find­ing him­self among 500 girls in Bihar exam centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.