മാലേഗാവ് സ്‌ഫോടന കേസില്‍ സാക്ഷി കൂറുമാറി. കേസുമായി ഒരു തരത്തിലും സഹകരിക്കാത്തതിന് പിന്നാലെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കേസ് അന്വേഷിച്ച നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ)യുടെ അപേക്ഷപ്രകാരമാണ് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.
കേസിലെ ആകെയുള്ള 220 സാക്ഷികളില്‍ കൂറുമാറുന്ന 15ാമത് സാക്ഷിയാണ് ഇയാള്‍. ആദിത്യനാഥ് അടക്കമുള്ള അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പേര് പറയണമെന്നാവശ്യപ്പെട്ട് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തന്നെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരുന്നുവെന്നും പീഡിപ്പിച്ചിരുന്നുവെന്നും മാലേഗാവ് സ്‌ഫോടന കേസിലെ പ്രധാന ദൃക്‌സാക്ഷിയായ ഇയാള്‍ പറഞ്ഞു.
2008ല്‍ നടന്ന സംഭവത്തിന് പിന്നാലെ ഒരാഴ്ചയോളമാണ് എടിഎസ് തന്നെ കസ്റ്റഡിയില്‍ വെച്ചിരുന്നതെന്നാണ് സാക്ഷിയുടെ ആരോപിക്കുന്നത്.ചൊവ്വാഴ്ച സ്‌പെഷ്യല്‍ എന്‍.ഐ.എ കോടതിക്ക് മുന്‍പാകെ ഹാജരാക്കിയപ്പോഴാണ് എടിഎസ് തന്റെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ലെന്ന കാര്യം ഇയാള്‍ കോടതിയോട് പറഞ്ഞത്.
എന്നാല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ 5 പേജ് ഇയാളുടെ മൊഴിയാണ്.തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലിരിക്കെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പരംബീര്‍ സിംഗടക്കമുള്ള ആളുകള്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥും ഇന്ദ്രേഷ് കുമാര്‍ അടക്കമുള്ള ആര്‍.എസ്.എസ് നേതാക്കളുടെ പേരുകള്‍ പറയാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സാക്ഷി കോടതിയോട് പറഞ്ഞത്.
2008ലായിരുന്നു ഇന്ത്യയെ നടുക്കിയ മാലഗേവ് സ്‌ഫോടനം നടന്നത്. മുംബൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള നാസിക്കിലെ മാലഗേവ് നഗരത്തിന് സമീപത്തെ പള്ളിയ്ക്കടുത്തായിരുന്നു സ്‌ഫോടനം നടന്നത്. സംഭലത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.നിലവിലെ ലോക്‌സഭാ എംപിയായ പ്രഗ്യാസിംഗ് താക്കൂര്‍ അടക്കം മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
പ്രഗ്യാസിംഗിന് പുറമെ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, സുധാകര്‍ ദിവേദി, റിട്ടയേര്‍ഡ് മേജര്‍ രമേഷ് ഉപാധ്യായ, അജയ് രാഹിര്‍കര്‍, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി തുടങ്ങിയ പ്രമുഖരും കേസിലെ പ്രതികളാണ്. നിലവില്‍ എല്ലാവരും ജാമ്യവ്യവസ്ഥയില്‍ പുറത്താണ്.യു.എ.പി.എ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
English Sumamry: Malegaon blast case involving BJP MP; The court found that the key witness had defected
You may also like this video:
vsibIDC5Fks” title=“YouTube video player” frameborder=“0” allow=“accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen>
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.