22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

മാലിപ്പാറ ഇരട്ട കൊ ലപാതകം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

Janayugom Webdesk
മൂവാറ്റുപുഴ
August 22, 2024 12:59 pm

മാലിപ്പാറ ഇരട്ട കൊലപാതകത്തിൽ ഒന്നാം പ്രതി മാലിപ്പാറ സൊസൈറ്റിപ്പടി പുതുവൽപുത്തൻപുര സജീവ്, രണ്ടാം പ്രതി മാലിപ്പാറ അമ്പാട്ട് സന്ദീപ് എന്നിവർക്ക് മൂവാറ്റുപുഴ അഡീ. ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി ടോമി വർഗ്ഗീസ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ട് ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. കോതമംഗലം മാലിപ്പാറയിൽ 2014 മാർച്ച് 16ന് പിണ്ടിമന നാടോടി ഗാന്ധിനഗർ കോളനിക്ക് സമീപം വച്ച് മുത്തംകുഴി കോച്ചേരിത്തണ്ട് ചെങ്ങമനാട്ട് ബിബിൻ എബ്രാഹം (26) പിണ്ടിമന ചെമ്മീൻകുത്ത് കൊല്ലുംപറമ്പിൽ വിഷ്ണു ( 17) എന്നിവരാണ് കൊല്ലപ്പെട്ടത്. 

കേസിൽ 38 സാക്ഷികളെ വിസ്തരിച്ചു. 55 രേഖകളും 36 മുതലുകളും ഹാജരാക്കി. കോതമംഗലം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജി ഡി വിജയകുമാർ അന്വേഷണം നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർ കെ എം സജീവ് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷ്ണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ജ്യോതികുമാർ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.