എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗത്തില്‍ നിന്ന് വിട്ട് നിന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
പകരം മുന്‍ പ്രധാനമന്ത്രിയുടെ പ്രാധാന്യത്തെക്കുറിച്ചും നിലവിലെ സര്‍ക്കാരിന്‍റെ പ്രതിപക്ഷ വേട്ടയാടലിനെ കുറിച്ചുള്ള റെക്കോര്‍ഡ് ചെയ്ത വീഡിയോ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.ചെങ്കോട്ടയില്‍ ഖാര്‍ഗെയുടെ പേരിലുള്ള സീറ്റ് ഒഴിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പങ്കുവെക്കുന്നുണ്ട്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ്, രാജേന്ദ്ര പ്രസാദ്, സരോജിനി നായിഡു, ബി.ആര്‍. അംബേദ്ക്കര്‍ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെയും അദ്ദേഹം വീഡിയോയിലൂടെ അനുസ്മരിച്ചു.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, രാജീവ് ഗാന്ധി, പി.വി. നരസിംഹ രാവു, മന്‍മോഹന്‍ സിങ് തുടങ്ങിയ പ്രധാനമന്ത്രിമാര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. അടല്‍ ബിഹാരി വാജ്‌പേയിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാ പ്രധാനമന്ത്രിമാരും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങളായി മാത്രമേ ഇന്ത്യ പുരോഗതി കണ്ടിട്ടുള്ളുവെന്നാണ് ഇന്ന് ചിലര്‍ പറയാന്‍ ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
ഇന്ന് ജനാധിപത്യവും ഭരണഘടനയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണിയിലാണെന്ന് ഞാന്‍ വേദനയോടെ പറയുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി എന്നിവയ്‌ക്കൊപ്പം ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുര്‍ബലപ്പെടുത്തുന്നു.
പ്രതിപക്ഷ എംപിമാരെ കബളിപ്പിക്കുകയുംസസ്പെന്‍ഡ് ചെയ്യുകയും മൈക്കുകള്‍ നിശബ്ദമാക്കുകയും പ്രസംഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു, കോണ്‍ഗ്രസ് പ്രസിഡന്‍റ് പറഞ്ഞു.
English Summary:
Mallikarjun Kharge against Modi government’s opposition hunting on Independence Day
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.