5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024

ബിജെപിയെ പരാജയപ്പെടുത്തുകയെന്നതായിരിക്കും പ്രാഥമിക ലക്ഷ്യമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2023 3:47 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതായിരിക്കണം പ്രാഥമിക ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കോണ്‍ഗ്രസ് മാത്രമല്ല , രാജ്യത്തെ ജനാധിപത്യമാകെ വെല്ലുവിളിയാണ് നേരിടുന്നതെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

മഹാത്മാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തതിന്റെ നൂറാം വാര്‍ഷികത്തില്‍ തന്നെ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനായാല്‍ അതായിരിക്കും മഹാത്മാഗാന്ധിക്കുള്ള ഏറ്റവും ഉചിതമായ ആദരവെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉന്നയിച്ചത്. 

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര നീക്കത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. അവരുടെ അജണ്ട നടപ്പിലാക്കാന്‍ എല്ല ചട്ടങ്ങലും ലംഘിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമിതിയുടെ ചെയര്‍പേഴ്സണായി നിയമിച്ചു. യാതൊരു അര്‍ത്ഥവുമില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭരണഘടനയ്ക്ക് അടിത്തറയിട്ടത് കോണ്‍ഗ്രസാണ്. അതിനാല്‍ ഭരണഘടന സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. 

അതിനായി അവസാന ശ്വാസം വരെ പോരാടേണ്ടി വരും,ഖാര്‍ഗെ അഭിപ്രായപ്പെട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തി രാജ്യത്ത് ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്നതിനാല്‍ അതിന് നമ്മള്‍ തയ്യാറാകണമെന്നും ഖാര്‍ഗെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു 

Eng­lish Summary:
Mallikar­jun Kharge said that the pri­ma­ry objec­tive will be to defeat the BJP 

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.