പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രതികരിക്കാതെ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. സിഎഎയെ കുറിച്ചുള്ള ചോദ്യത്തിന്, പി ചിദംബരം അടക്കമുള്ള നേതാക്കൾ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഖാർഗെ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
കേരളത്തിൽ കോൺഗ്രസിന്റെ മത്സരം ആരുമായിട്ടാണെന്ന ചോദ്യത്തിന്, കേരളത്തിലെ നേതാക്കൾ മറുപടി പറയുമെന്നായിരുന്നു ഉത്തരം. നാൽപ്പത് മിനിട്ടിലേറെ നീണ്ട വാർത്താസമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഒരു വാക്കുപോലും ഖാർഗെ പറഞ്ഞില്ല.
ജനങ്ങളിൽനിന്നുള്ള മികച്ച പ്രതികരണം ഇന്ത്യ മുന്നണിക്ക് അനുകൂലമായുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണി അധികാരത്തിലെത്തും. മോഡി എല്ലായ്‌പ്പോഴും കോൺഗ്രസിനെയാണ് വിമർശിക്കുന്നത്. കോൺഗ്രസ് ഒന്നുമല്ലെങ്കിൽ പിന്നെ എന്തിനാണ് എപ്പോഴും വിമർശിക്കുന്നതെന്ന് അദേഹം ചോദിച്ചു. അഴിമതിക്കെതിരെ സന്ധിയില്ലെന്ന് പറയുന്ന മോഡി രാജ്യത്ത് വിവിധ പാർട്ടികളിൽനിന്നുള്ള 444 എംഎൽഎമാരെയാണ് വിലയ്‌ക്കു വാങ്ങിയത്. മറ്റ് പാർട്ടികളിൽ അഴിമതിക്കാരെന്ന് വിളിക്കുന്നവർ ബിജെപിയിലെത്തുമ്പോൾ ക്ലീനാകുന്നു.
നൽകുന്ന വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കില്ല എന്നതാണ് മോഡിയുടെ ഗ്യാരന്റി. മോഡിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടും നടപടിയില്ലാത്തത് കമ്മിഷൻ മോഡിയുടെ നിയമനമായത് കൊണ്ടാണ്. ഓരോ തെരഞ്ഞെടുപ്പിലും ഓരോ കമ്മിഷനെ നിയമിക്കുന്നു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തകർക്കുകയാണ് മോഡി.
സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും ഒന്നാമത് നിൽക്കുന്ന കേരളത്തിൽ വന്നാണ് കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം വീതം ജനങ്ങളുടെ അക്കൗണ്ടിലെത്തിക്കുമെന്ന് മോഡി പറയുന്നത്. ഇറക്കുമതി സ്ഥാനാർത്ഥിയാണ് തിരുവനന്തപുരത്തെ രാജീവ് ചന്ദ്രശേഖർ. 18 വർഷം കർണാടകയിൽനിന്ന് എംപിയായിരുന്ന അദ്ദേഹത്തിന്റെ ഒരു സംഭാവനപോലും അവിടെ ചൂണ്ടിക്കാട്ടാനില്ല. കേരളത്തിൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
English Summary: Mallikarjun Kharge without a word on the Citizenship Amendment Act
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.