കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിനെപോലെ ബജ്റംഗദ്ദളിനെ നിരോധിക്കുമെന്ന പാര്‍ട്ടി പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ പ്രസ്ഥാനക്കെതിരെ ബിജെപി രംഗത്തു വരികയും,ഖാര്‍ഗെ ഹിന്ദു വിരുദ്ധനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ അതിനു ശക്തമായ ഭാഷയില്‍ തന്നെ മറുപടി നല്‍കുകുയും ചെയ്തു ഖാര്‍ഗെ
തന്‍റെ മണ്ഡലമായ കല്‍ബുര്‍ഗിയില്‍ 80ഓളം ഹനുമാന്‍ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. അവിടുത്തെ ജനങ്ങളുടെ പിന്തുണയോടെയാണെന്നും അദ്ദേഹം പറഞ്ഞു. മതവും,രാഷട്രീയവും വേറിട്ടുനിര്‍ത്തണമെന്നും, എന്നാല്‍ ബിജെപി അതില്‍ വിശ്വസിക്കുന്നില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി ബെംഗളൂരുവിൽ റോഡ് ഷോ നടത്തിയതിനെയും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് വിജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തിൽ വ്യക്തമായ മറുപടി പറഞില്ല. ബജ്‌റംഗ്ദൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പ് സമയത്ത് അവർ അത് മനഃപൂർവം ചെയ്യുന്നുവെന്നും ഖാർഗെ പറഞ്ഞു. ഗോവയിൽ അവർ ശ്രീരാമസേനയെ നിരോധിച്ചു, ആരും ഒന്നും പറഞ്ഞില്ല,പ്രധാനമന്ത്രി പോലും.
ഈ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയന്നാണ് അവർ ഈ വിഷയം ഉന്നയിക്കുന്നത്. ഇവിടെ ഭൂരിഭാഗം ആളുകളും ഹിന്ദുക്കളാണ്, എല്ലാവരും വ്യത്യസ്ത ദൈവങ്ങളെയും ആരാധിക്കുന്നു. എന്തിന് രാഷ്ട്രീയം മതവുമായി ലയിപ്പിക്കണം? രണ്ടും വെവ്വേറെ ആയിരിക്കണം.
എന്നാൽ ഇത് കലർത്തി സംസ്ഥാനത്തെ ധ്രുവീകരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പുതിയ ഹനുമാൻ ക്ഷേത്രം പണിയുമെന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വാഗ്ദാനത്തെ പരാമർശിച്ച് ഖാർഗെ തന്റെ നിയോജക മണ്ഡലത്തിൽ 80 ഹനുമാൻ ക്ഷേത്രങ്ങൾ പുതുക്കി പണിതതായി പറഞ്ഞു
English Summary:
Mallikarjunkharge has built 80 Hanuman temples in his constituency Kalburgi.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.