19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
September 12, 2024
September 3, 2024
August 27, 2024
May 5, 2024
April 20, 2024
April 6, 2024
March 31, 2024
March 15, 2024

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമതയും പ്രശാന്ത് കിഷോറും

Janayugom Webdesk
കൊല്‍ക്കത്ത
December 2, 2021 5:58 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയേയും, കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് മമതാബാനര്‍ജിയും,പ്രശാന്ത് കിഷോറും രംഗത്ത്. പകുതി സമയും വിദേശത്തുപോയിരുന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയും, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിരാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

വിദേശത്തിരുന്നുകൊണ്ട് ആര്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. മുംബൈയില്‍ സിവില്‍ സൊസൈറ്റി അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.ഒരാള്‍ ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്താണെങ്കില്‍ പിന്നെ എങ്ങനെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കും രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം,” മമത ബാനര്‍ജി പറഞ്ഞു.

ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ പ്രതിപക്ഷ ഐക്യം മാത്രം നമ്മളെ സഹായിക്കില്ല. ഞാന്‍ എന്തിനാണ് ഇത്രയധികം യാത്ര ചെയ്യുന്നത് ആരാണ് ബംഗാള്‍ വിട്ട് എല്ലായിടത്തും ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവരും അങ്ങനെ ചെയ്യാനും മത്സരമുണ്ടാകാനുമാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്. ഫെഡറല്‍ ഘടന ശക്തമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിച്ചാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക വളരെ എളുപ്പമുള്ള കാര്യമാണ്,’ മമത ബാനര്‍ജി പറഞ്ഞു.ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തെ നയിക്കാന്‍ തനിക്ക്കഴിയുമോ എന്ന ചോദ്യത്തിന് താനൊരു ചെറിയ തൊഴിലാളിയാണെന്നും അങ്ങനെ തുടരാനാണ് താല്‍പ്പര്യമെന്നും മമത ബാനര്‍ജി പറഞ്ഞു.യുപിഎ എന്ന ഒന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ശക്തമായ ബദല്‍ തങ്ങള്‍ ഉണ്ടാക്കുമെന്നും മമത പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ചും മമത പറഞ്ഞു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് യുപി.എ നയിക്കുന്നതിനെ പറ്റി അഭിപ്രായമില്ലെന്നും മമത പറഞ്ഞു.അതേസമയം മമത ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ

കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.യു.പി.എ ഇല്ലെന്നത് തീര്‍ത്തും തെറ്റാണ് മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിക്കെതിരെ
വ്യക്തിപരമായ ആക്രമണം നടത്തുന്നതും തെറ്റാണ്. രാഹുല്‍ ജിയെ എവിടെയും കാണാനില്ലെന്ന മമത ബാനര്‍ജിയുടെ ആരോപണം തെറ്റാണ്.
കോണ്‍ഗ്രസ് എല്ലാ വിഷയങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാല്‍
ചിലര്‍ ആ പാര്‍ട്ടിയെ മാത്രമാണ് സഹായിക്കുന്നത്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലും ചിലയിടങ്ങളില്‍ പ്രതിപക്ഷത്തും ഉണ്ട്,’കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.കോണ്‍ഗ്രസ് ഇല്ലെങ്കില്‍ യു.പി.എ ആത്മാവില്ലാത്ത ശരീരമായിരിക്കുമെന്നും പ്രതിപക്ഷ ഐക്യം കാണിക്കേണ്ട സമയമാണിതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.കോണ്‍ഗ്രസ് നേതൃത്വം ഒരു വ്യക്തിയുടെ ദൈവികഅവകാശമല്ലെന്നാണ് പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടത്.

ഈ അഭിപ്രായപ്രകടനം രാഗുല്‍ഗാന്ധിയെ ഉദ്ദേശിച്ചുള്ളതാണ്. കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷട്രീയത്തില്‍ ഇടമുണ്ട്. എന്നാല്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ സ്ഥാനം ദൈവദത്തമാണെന്നു തോന്നുന്നത് ശരിയല്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 90ശതമാനം തെരഞ്ഞെടുപ്പിലും പരാജമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. ഇനി യുപിഎഇല്ലെന്ന മമതയുടെ അഭിപ്രായത്തിനു പിന്നാലെയാണ് കിഷോറും രാഹുല്‍ഗാന്ധിയെ വിമര‍ശിച്ചത്. പ്രതിപക്ഷ നേതൃത്വത്തെ ജനാധപത്യമപരമായിട്ടു തെരഞ്ഞെടുക്കണമെന്നാണ് കിഷോറും അഭി്പ്രായപ്പെട്ടു. 

എന്നാല്‍ പ്രശാന്ത് കിഷോറിന്‍റെ അഭിപ്രായങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നു. രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത് കോണ്‍ഗ്രസ് . പാര്‍ട്ടി വക്താവ് പവന്‍ ഖേര ട്വിറ്ററില്‍ പറഞ്ഞു. ഇവിടെ പരാമര്‍ശിക്കുന്ന വ്യക്തി ആര്‍എസ്എസിന്‍റെ പിടിയില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള ദൈവിക യജ്ഞത്തിലാണെന്നും , പ്രത്യയശാസ്ത്രപരമായ പ്രതിബന്ധതയില്ലാത്ത ഒരു പ്രൊഫഷണലനിന് തെരഞ്ഞെടുപ്പില്‍ എങ്ങനെ മത്സരിക്കണമെന്ന് പാര്‍ട്ടികള്‍ക്കും , വ്യക്തികള്‍ക്കും ഉപദേശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ അദ്ദേഹത്തിന് നമ്മുടെ രാഷട്രീയത്തിന്‍റെ അജണ്ട നിശ്ചിക്കാന്‍ കഴിയില്ല.. 23ജി നേതാക്കളില്‍ പ്രമുഖനായ കപില്‍ സിബലും പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്യുകയും, കോണ്‍ഗ്രസില്ലാത്ത യുപിഎ ആത്മാവില്ലാത്ത ശരീരമാകുമെന്നും അഭിപ്രായപ്പെട്ടു.കോൺഗ്രസ് പ്രതിനിധീകരിക്കുന്ന ഐഡിയയും സ്പേസും ശക്തമായ പ്രതിപക്ഷത്തിന് അത്യന്താപേക്ഷിതമാണ്.

എന്നാൽ കോൺഗ്രസിന്റെ നേതൃത്വം ഒരു വ്യക്തിയുടെ ദൈവിക അവകാശമല്ല, പ്രത്യേകിച്ചും കഴിഞ്ഞ 10 വർഷത്തിനിടയിൽ പാർട്ടി 90 ശതമാനത്തിലധികം തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടപ്പോൾ,കിഷോർ ട്വീറ്റ് ചെയ്തു.പ്രതിപക്ഷ നേതൃത്വത്തെ ജനാധിപത്യപരമായി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കിഷോറും അദ്ദേഹത്തിന്റെ ടീമും പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ തൃണമൂൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുകയും ഇപ്പോള്‍ പാർട്ടിയെ ദേശീയതലത്തിൽ വികസിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ മെനയുകയും ചെയ്യുന്നു.പാർലമെന്റിൽ കോൺഗ്രസ് പ്രതിപക്ഷ നേതൃത്വത്തെ പിന്തുടരാതിരിക്കാൻ ടിഎംസി ശ്രമം നടത്തുന്നു ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസിന്‍റെ കഴിവിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സമയത്താണ് പ്രശാന്ത് കിഷോറിന്‍റെ രാഹുലിനെതെയുള്ള പരാമർശം.ഏതാനും മാസങ്ങൾക്കുമുമ്പ് കിഷോർ കോണ്‍ഗ്രസ് പാർട്ടിയിലേക്കുള്ള തന്റെ സാധ്യതയെക്കുറിച്ച് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

മുൻ കോൺഗ്രസ് അധ്യക്ഷൻകൂടിയായ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു, പാർട്ടിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നിരുന്നുവെങ്കിലും അത് പിന്നീട് നടന്നില്ല. മുതിര്‍ന്ന ചില നേതാക്കള്‍ അംഗീകരിക്കാത്തതാണ് കോണ്‍ഗ്രസ് പ്രവേശനത്തിന് വിലങ്ങുതടിയായത്.ലഖിംപൂർ ഖേരി സംഭവത്തെ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ നേരിട്ടല്ലെന്നും, അതിനാല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം വേഗത്തിൽ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നവർ വലിയ നിരാശയിലാണെന്ന് നേരത്തെ കിഷോർ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. 

ഇതിനിടയില്‍ മമത ബാനര്‍ജി എന്‍സിപി നേതാവ് ശരദ് പവാറിനെ മുംബൈയിൽ കാണുകയും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.ഇപ്പോൾ യുപിഎ ഇല്ല”,“മിക്കപ്പോഴും വിദേശത്തിരുന്ന് ഒന്നും നേടാനാവില്ല എന്നിങ്ങനെയുള്ള പരാമർശങ്ങൾ ബാനർജി നടത്തിയപ്പോൾ,നേതൃത്വം ഇപ്പോൾ ഒരു പ്രശ്‌നമല്ലെന്നും സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളും ഇതിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പരഞ്ഞു. 

സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി അവര്‍ സംസാരിച്ചിരുന്നു. പ്രതിപക്ഷത്തിന് മാർഗനിർദേശം നൽകാൻ സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെ ഒരു ഉപദേശക സമിതി രൂപീകരിക്കണമെന്ന് കോൺഗ്രസിനോട് നിർദ്ദേശിച്ചതായി അവകാശപ്പെട്ടു, പക്ഷേ അത് വെറുതെയായി.എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താൻ എളുപ്പമാണെന്നും അവർ പറഞ്ഞു.നിരവധി കോൺഗ്രസ് നേതാക്കളെ തൃണമൂൽ കോൺഗ്രസ് കക്ഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ മേഘാലയയിലെ 17 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരും പാർട്ടിയിലേക്ക് കൂറുമാറിയതായി മമത അഭിപ്രായപ്പെട്ടു

Eng­lish Summary:Mamata Baner­jee and Prashant Kishore crit­i­cize Rahul Gandhi

Youmay also like thdis video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.