ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചുകാണിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. 400ലധികം സീറ്റുകള്‍ നേടുമെന്നാണ് ബിജെപിയുടെ വാദം, എന്നാല്‍ 200 സീറ്റെന്ന കടമ്പ മറികടക്കാന്‍ വെല്ലുവിളിക്കുകയാണെന്നും മമത പറഞ്ഞു.
കൃഷ്ണനഗര്‍ മണ്ഡലത്തില്‍ മഹുവ മൊയ്ത്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത. ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് മഹുവയെ ലോക്സഭയില്‍ നിന്ന് തന്നെ പുറത്താക്കിയതെന്നും മമത ബാനര്‍ജി ആരോപിച്ചു.
രാജ്യത്തെ പൗരൻമാരെ വിദേശികളാക്കാനുള്ള കെണിയാണ് പൗരത്വ നിയമ ഭേദഗതി (സിഎഎ). സംസ്ഥാനത്ത് സിഎഎയോ, എൻആർസിയോ നടപ്പാക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കം അനുവദിക്കില്ലെന്നും മമത കൂട്ടിചേര്‍ത്തു.
English Summary: Mamata Banerjee challenges BJP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.