15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 10, 2025
March 3, 2025
March 2, 2025
March 1, 2025
February 28, 2025
February 26, 2025
February 17, 2025
February 17, 2025
February 16, 2025

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 2000 രൂപയായി ഉയര്‍ത്തുമെന്ന് മമത ബാനര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2024 10:24 am

കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 2000 രൂപയായി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ മമതാ ബാനര്‍ജി.

ജാര്‍ഗ്രാം ജില്ലയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 1500 രൂപയായോ 2000 രൂപയായോ ആയി ഉയര്‍ത്തിയേക്കും. പിന്നീട് നമുക്ക് അടുപ്പില്‍ തീ കൊളുത്തണമെങ്കില്‍ വിറക് ശേഖരിക്കുന്ന പഴയ കാലത്തേക്ക് മടങ്ങേണ്ടി വരുമെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.ആവാസ് യോജനക്ക് കീഴിലുള്ള വീടുകളുടെ നിര്‍മാണം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മമത അന്ത്യശാസനം നല്‍കി.

അല്ലാത്തപക്ഷം മെയ് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വീടുകള്‍ നിര്‍മിക്കുമെന്നും മമത അവകാശപ്പെട്ടു.തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അവരുടെ വേതനം നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നും മമത ആരോപിച്ചു.

59 ലക്ഷം വരുന്ന തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് വേതനം വിതണം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ സന്ദേശ്കാലി അതിക്രമക്കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ കുറിച്ച് പ്രതികരിക്കാന്‍ മമത തയ്യാറായില്ല. 50 ദിവസത്തോളം ഒളിവിലായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Eng­lish Summary:
Mama­ta Baner­jee says that if the BJP comes back to pow­er, the price of a cook­ing gas cylin­der will be increased to Rs 2000

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.