23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ രാജ്യത്താകമാനം കോണ്‍ഗ്രസിന് 40 സീറ്റെങ്കിലും നേടാനാകുമോയെന്ന് മമതാ ബാനര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2024 3:02 pm

ലോക്സഭാ തെറഞ്ഞെടുപ്പില്‍ രാജ്യത്താകമാനം കോണ്‍ഗ്രസിന് 40 സീറ്റെങ്കിലും നേടാനാകുമോയെന്നു സംശയിക്കുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

ഹിന്ദി ഹൃയ ഭൂമിയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സീറ്റ് വിഭജന പ്രതിസന്ധി പരിഹരിക്കുമെന്ന് രാഹുൽ ഗാന്ധി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മമത കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 300 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണമെന്ന് താന്‍ നേരത്തെ അഭിപ്രായപ്പെട്ടു പക്ഷേ അവർ അത് ശ്രദ്ധിക്കാൻ തയ്യാറായില്ലെന്നും മമത കുറ്റപ്പെടുത്തി .ബംഗാളില്‍ മുസ്ലീം വോട്ടർമാരെ ഇളക്കിവിടാൻ കോണ്‍ഗ്രസ് എത്തിയിരിക്കുന്നു. അവർ 300 സീറ്റിൽ മത്സരിച്ചാൽ 40 സീറ്റെങ്കിലും ലഭിക്കുമോ എന്ന് എനിക്ക് ഇപ്പോള്‍‍ സംശയമുള്ളതായി മമത പറഞ്ഞു.

രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന യാത്രയെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. യുപിയിലും രാജസ്ഥാനിലും എംപിയിലും ബിജെപിയെ പരാജയപ്പെടുത്താനുള്ള ധൈര്യം കോൺഗ്രസിന് ഉണ്ടാകണമെന്ന് അവർ വെല്ലുവിളിച്ചു. രാഹുൽ ഗാന്ധിയുടെ ദേശാടന പക്ഷി ഫോട്ടോഷൂട്ടിനെ പരിഹസിക്കുന്നത് മുതൽ ബീഡിത്തൊഴിലാളികളുമായുള്ള മുൻ സംഭാഷണം വരെ അവര്‍ പേരെടുത്തു പറയാതെ തന്നെ പറഞ്ഞു, നിലവിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ ആയിരുന്നിട്ടും, രാഹുലും മമതാ ബാനർജിയും പരസ്പരം ഒരു കൂടിക്കാഴ്ച പ്ലാൻ ചെയ്തിരുന്നില്ല. മമത കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് അഴിച്ചു വിട്ടിരിക്കുന്നുത്.

ജനുവരി 31 മുതൽ, രാഹുൽ മാൾഡയിൽ പ്രവേശിക്കുകയും മമത മുർഷിദാബാദിൽ എത്തുകയും ചെയ്തപ്പോൾ അവർ ആദ്യമായി പരാമർശിച്ചു,ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംസ്ഥാനത്ത് രണ്ട് സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവര്‍ അതു നിരസിച്ചതായും മമതാ ബാനര്‍ജി പറഞ്ഞു. ഞങ്ങൾ സഖ്യത്തിന് തയ്യാറായിരുന്നു, അവർക്ക് രണ്ട് സീറ്റുകൾ വാഗ്ദാനം ചെയ്തു, അത് അവർ നിരസിച്ചു. ഇനി 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും. ഞങ്ങൾ ഒറ്റയ്ക്ക് പോരാടി ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്തുമന്നും മമത അഭിപ്രായപ്പെട്ടു. 2001‑ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2009‑ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2011‑ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ടിഎംസി മുമ്പ് കോൺഗ്രസുമായി സഖ്യമുണ്ടാക്കുകയും 34 വർഷത്തെ സിപിഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിനെ പുറത്താക്കുന്നതിലേക്ക് നയിച്ചു. ബീഡി തൊഴിലാളികൾക്കൊപ്പമുള്ള രാഹുലിൻ്റെ ഫോട്ടോഷൂട്ടിനെ പരിഹസിച്ചാണ് മമത ബാനർജി ധർണ ആരംഭിച്ചത്.

ഈ ധർണയിൽ അവരുടെ ലക്ഷ്യം ബിജെപി ആയിരുന്നു, എന്നാൽ അവർ കോൺഗ്രസിനെ അക്രമാസക്തമായി ആക്രമിക്കുകയും ബീഡി തൊഴിലാളികൾക്കൊപ്പം രാഹുലിന്റെ ഫോട്ടോഷൂട്ടിനെ പരിഹസിക്കുകയും ചെയ്തു. ഇപ്പോൾ അവർ ചായക്കടകളിൽ ഫോട്ടോഷൂട്ട് നടത്തുകയാണ്. കുട്ടികളുമായി കളിക്കാനോ ബീഡി കെട്ടാനോ അവർക്കറിയില്ല. ബീഡിയല്ലാതെ മറ്റെന്തെങ്കിലും അവർക്കുണ്ടാകാം. അവ ദേശാടന പക്ഷികളാണ്, രാഹുലിനെ ആക്ഷേപിച്ച് മമത അഭിപ്രായപ്പെട്ടു.

Eng­lish Summary:
Mama­ta Baner­jee whether Con­gress can win at least 40 seats in the Lok Sab­ha elections

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.