17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024
November 14, 2024
November 12, 2024

ബംഗാളില്‍ തൃണമൂല്‍കോണ്‍ഗ്രസിനെതിരെയുള്ള പോരാട്ടം കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് മമതാ ബാനര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2023 10:51 am

എവിടെയൊക്കെ കോണ്‍ഗ്രസ് ശക്തമായിട്ടുള്ളത് അവിടെയെല്ലാം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും,തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമായ മമതാ ബാനര്‍ജി.

അത്തരമൊരു സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ പോരാടുന്നത് അവസാനിപ്പിക്കണമെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. ബംഗാളില്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കെതിരെ പോരാടുന്ന നിലപാട് അവര്‍ അവസാനിപ്പിക്കണം. 

കോണ്‍ഗ്രസ് ശക്തമായുള്ളിടത്ത് അവരെ പോരാടാന്‍ അനുവദിക്കും. അതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ അവരും മറ്റ് പാര്‍ട്ടികളെ പിന്തുണക്കാന്‍ തയ്യാറാകണം. ഞാന്‍ നിങ്ങള്‍ക്ക് കര്‍ണാടകയില്‍ പിന്തുണ നല്‍കി. എന്നാല്‍ നിങ്ങള്‍ എപ്പോഴും എനിക്കെതിരെ പോരാടുന്നു. അത് ശരിയല്ല.നിങ്ങള്‍ക്ക് നല്ലതെന്തെങ്കിലും ലഭിക്കണമെങ്കില്‍ നിങ്ങളും ചിലയിടങ്ങളില്‍ ത്യാഗം ചെയ്യാന്‍ തയ്യാറാകണം മമത പറഞ്ഞു. 

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റ് ക്രമീകരണം അന്തിമ ഘട്ടത്തിലല്ലെന്നും ഇനിയും ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശക്തമായി നില്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്കും പരിഗണന നല്‍കണമെന്നും മമത പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം മമത കര്‍ണാടകയിലെ വോട്ടര്‍മാരെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.അഹങ്കാരം, വിവേചനപരമായ പെരുമാറ്റം, സാധാരണ മനുഷ്യരോടുള്ള ബിജെപിയുടെ ക്രൂരതകള്‍ തുടങ്ങിയവയാണ് ഇത്തരമൊരു റിസള്‍ട്ടിലേക്ക് എത്തിയതെന്നും മമതാ ബാനര്‍ജി പറഞ്ഞു

Eng­lish Summary:
Mama­ta Baner­jee will end the fight against Tri­namool Con­gress in Bengal

you may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.