22 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 12, 2024
July 8, 2024
April 2, 2024
September 30, 2023
September 14, 2023
July 26, 2023
July 13, 2023
May 20, 2023
January 5, 2023
September 30, 2022

രണ്ടായിരം രൂപ നോട്ട് നിരോധനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മമത

Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2023 12:44 pm

രണ്ടായിരംരൂപ നോട്ട് നിരോധിക്കാന്‍ തീരുമാനിച്ച ആര്‍ബിഐ നടപടിക്കെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് നേതാവുമായ മമതാബാന്ര്‍ജി. ഇത് ബില്യന്‍ ഡോളറിന്‍റെ തട്ടിപ്പാണെന്നു മമത കുറ്റപ്പെടുത്തി. 2016ല്‍ മോഡിസര്‍ക്കാര്‍ നോട്ട് നിരോധനം നടത്തിയതു കാരണം ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറക്കാന്‍ കഴിയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു,

ഇത് രണ്ടായിരം രൂപയുടെ മാത്രം കാര്യമല്ല മറിച്ച് കോടിക്കണക്കിന് ഇന്ത്യാക്കോരോടുള്ള ബില്യണ്‍ ഡോളറിന്‍റെ തട്ടിപ്പാണ്.നോട്ട് നിരോധനം മൂലം നമ്മള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറക്കാന്‍ കഴിയില്ല.ആ ബുദ്ധിമുട്ടുകള്‍ നല്‍കിയവരോട് ഒരിക്കലും ക്ഷമിക്കാന്‍ പാടില്ല മമത ട്വീറ്ററില്‍ കുറിച്ചു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലീന്‍ നോട്ട് പോളിസി അനുസരിച്ച് 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് പിന്‍വലിക്കുന്നു.2000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിയമപരമായി തുടരും.ഇടപാടുകള്‍ തീര്‍ക്കുന്നതിന് പൊതു സമൂഹത്തിന് ആവശ്യത്തിനുള്ള സമയം നല്‍കും.

എല്ലാ ബാങ്കുകളും സെപ്റ്റംബര്‍ 30 വരെ 2000 രൂപയുടെ ഇടപാട് നടത്താന്‍ അനുവദിക്കണം, പ്രസ്താവനയില്‍ പറയുന്നു.2016 നവംബറില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമായിരുന്നു 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ മതിയായ അളവില്‍ ലഭ്യമായതോടെ 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചതായി ആര്‍ബിഐ പറയുന്നു.

Eng­lish Summary:
Mama­ta crit­i­cizes Rs 2000 note ban

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.