28 January 2026, Wednesday

Related news

January 28, 2026
January 28, 2026
January 22, 2026
January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025

അജിത്പവാറിന്റെ മരണത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മമത

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2026 3:37 pm

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള കൃത്യമായ അന്വേഷണം നടക്കണമെന്ന് മമത പറഞ്ഞു.

അജിത് പവാറിന്റെ പെട്ടെന്നുള്ള വിയോഗം ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും അനുയായികളോടും അനുശോചനം അറിയിക്കുന്നുവെന്നും അവർ എക്സിലൂടെ പറഞ്ഞു.മഹായുതി സഖ്യത്തിൽ നിന്ന് അജിത് പവാർ അകന്നു നിൽക്കുകയാണെന്നും അജിത് പവാറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മമത സൂചന നൽകുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അജിത് പവാര്‍ ജനങ്ങളുടെ നേതാവാണെന്നും ദുരന്തവാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.ഇന്ന് രാവിലെ 8.45 നാണ് സ്വകാര്യ വിമാനം തകർന്ന് അജിത് പവാർ കൊല്ലപ്പെട്ടത്. ബാരാമതി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെയാണ് വിമാനം തകർന്നു വീണത്.സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചു. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചെന്നാണ് റിപ്പോർട്ടുകൾ.സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.