23 December 2025, Tuesday

Related news

December 22, 2025
December 7, 2025
November 9, 2025
November 4, 2025
October 31, 2025
October 30, 2025
September 26, 2025
August 2, 2025
July 19, 2025
July 13, 2025

‘ഉണ്ട’ക്ക് ശേഷം മമ്മൂട്ടിയും ഖാലീദ്റഹ്മാനും ഒന്നിക്കുന്നു; പുതിയ ചിത്രം ഗ്യാംങ്ങ് വാർ പശ്ചാത്തലത്തിൽ

Janayugom Webdesk
December 22, 2025 9:54 pm

‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് .
മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ‚മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന പുതിയ ചിത്രം പൂർണ്ണമായും ഗ്യാംങ്ങ് വാർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ആക്‌ഷൻ ത്രില്ലറാണ് .

വലിയ മുതൽമുടക്കിൽ വൻ താരനിരയുടേയും മികച്ച സാങ്കേതിക വിഭഗ്ദരുടേയും പിൻബലത്തോടെ ഒരുങ്ങുന്ന ഈ ചിത്രം ഇതിനകം ചലച്ചിത്ര വൃത്തങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുന്നു. ചിത്രത്തിന്റെ മറ്റു അപ്ഡേഷനുകൾ അടുത്തു തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ചിത്രമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.