12 December 2025, Friday

Related news

December 9, 2025
December 1, 2025
December 1, 2025
November 28, 2025
November 27, 2025
November 26, 2025
November 20, 2025
November 15, 2025
November 14, 2025
November 9, 2025

നടൻ മധുവിന് നവതി ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

Janayugom Webdesk
തിരുവനന്തപുരം
September 23, 2023 11:04 am

നടൻ മധുവിന് നവതി ആശംസ നേര്‍ന്ന് നടന്മാകരായ മമ്മൂട്ടിയും മോഹൻലാലും. മോഹൻലാൽ മധുവിനെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടില്‍ നേരിട്ടെത്തിയാണ് ആശംസ അറിയിച്ചത്. മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആശംസയറിയിച്ചു. പിറന്നാൾദിനത്തിനു മുൻപേ ആശംസയുമായി മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയതാണ് മോഹൻലാൽ. എന്റെ സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ ആശംസകൾ മധു സാർ എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നത്തെ ലാലിന്റെ വരവ് അപ്രതീക്ഷിതമാണ്. ഏറെ സന്തോഷവും ആഹ്ളാദവുമെന്ന് മധു പറഞ്ഞു. നർമസംഭാഷണത്തിനൊടുവിൽ മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചാണു ലാൽ മടങ്ങിയത്. തലസ്ഥാനത്തു ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിൽ നവതിദിനമായ ഇന്നു വൈകിട്ട് ‘മധുമൊഴി’ എന്ന ആദരം സംഘടിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Mam­moot­ty and Mohan­lal wish actor Mad­hu on his birthday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.