22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

ഒളിച്ചോടി; കാമുകിയുടെ ബന്ധുക്കള്‍ യുവാവിന്റെ മൂക്കറത്തു , അറസ്റ്റ്

Janayugom Webdesk
ജയ്പൂര്‍
March 22, 2023 11:43 am

വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. മകള്‍ക്കൊപ്പം ഒളിച്ചോടിയതിന് യുവാവിനെതിരെ പ്രതികാരം ചെയ്ത യുവതിയുടെ അച്ഛനും നാലു സഹോദരങ്ങളുമാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ഇരയായ 25കാരനായ ഹമീദ് ഖാന്‍ നല്‍കിയ പരാതിയിലാണ് നടപടി.

ജനുവരിയിലാണ് ഹമീദ് യുവതിക്കൊപ്പം ഒളിച്ചോടിയത്. അജ്മീറിലെ ഗെഗാള്‍ ഗ്രാമത്തില്‍ വാടക വീട് എടുത്ത് താമസിക്കുന്നതിനിടെ യുവതിയുടെ അച്ഛനും സഹോദരങ്ങളും വീട്ടില്‍ അതിക്രമിച്ച്‌ കയറി തട്ടിക്കൊണ്ടുപോയതായി ഹമീദിന്റെ പരാതിയില്‍ പറയുന്നു. ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദിച്ച ശേഷം ഹമീദിനെ തടാകത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയി അരിവാള്‍കൊണ്ട് മൂക്ക് മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഹമീദിനെ വഴിയില്‍ ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളഞ്ഞു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയ ഹമീദ്, പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Eng­lish Sum­ma­ry : man abduct­ed by in-laws, nose chopped off
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.