
ലക്കിടിയില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. കോഴിക്കോട് അരീക്കോട് ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹില്‍ (28) തൃശ്ശൂര്‍ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീന്‍ എന്നിവരാണ് പിടിയില്‍ ആയത്. വാഹന പരിശോധനക്കിടെ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ തന്നെ വാഹനത്തിലുണ്ടായിരുന്നവര്‍ പരുങ്ങാന്‍ തുടങ്ങിയതോടെ വനിതാ ഉദ്യോഗസ്ഥരടക്കം കാറിനുള്ളില്‍ വിശദമായി പരിശോധന നടത്തുകയായിരുന്നു. 4.41 ഗ്രാം എംഡിഎംഎ ഇരുവരില്‍ നിന്നും പിടിച്ചെടത്തു. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സര്‍ക്കിളിലെയും, റെയിഞ്ചിലെയും ഉദ്യോഗസ്ഥരും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ്
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ജിഷ്ണു, പ്രിവന്റീവ് ഓഫീസര്‍മാരായ പി കൃഷ്ണന്‍കുട്ടി, കെ എം അബ്ദുല്‍ ലത്തീഫ്, എ എസ് അനീഷ്, പി ആര്‍ വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി മുഹമ്മദ് മുസ്തഫ, സാദിഖ് അബ്ദുള്ള, വി കെ വൈശാഖ്, എം വി പ്രജീഷ്, ഇബി അന, ഇ ബി, സാദിഖ് അബ്ദുള്ള വനിത എക്‌സൈസ് ഓഫീസറായ കെ വി സൂര്യ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.