22 January 2026, Thursday

Related news

January 17, 2026
January 15, 2026
January 15, 2026
January 7, 2026
December 31, 2025
December 29, 2025
December 10, 2025
December 8, 2025
December 5, 2025
December 1, 2025

റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ സ്‌കൂട്ടറിൽ കുളിക്കാനിറങ്ങിയ പുരുഷനും സ്ത്രീയും; വൈറലായി വീഡിയോ

Janayugom Webdesk
മുംബെെ
May 18, 2023 7:35 pm

റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ സ്‌കൂട്ടറിൽ ഇരുന്നുകൊണ്ട് കുളിക്കുന്ന ഒരു പുരുഷന്‍റെയും സ്ത്രീയുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ റോഡിന് നടുവിൽ ആണ് സ്‌കൂട്ടറിൽ ഇവര്‍ കുളിക്കുന്നത്. മുംബൈയ്ക്ക് സമീപമുള്ള താനെയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. പൊലീസിനെ ടാഗ് ചെയ്താണ് വീഡിയോ പലരും ഷെയര്‍ ചെയ്യുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്നഗറിലെ ട്രാഫിക് സിഗ്നലിൽ ഒരു പുരുഷനും സ്ത്രീയും സ്കൂട്ടറിൽ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പുറകില്‍ ഇരിക്കുന്ന സ്ത്രീ ഒരു പച്ച ബക്കറ്റും മടിയില്‍ പിടിച്ചാണ് ഇരിക്കുന്നത്. ശേഷം അതിനുള്ളില്‍ നിന്ന് മഗ്ഗ് ഉപയോഗിച്ച് സ്വയം തലയിലൂടെ വെള്ളം ഒഴിക്കാൻ തുടങ്ങുകയായിരുന്നു. തുടർന്ന് സ്കൂട്ടര്‍ ഓടിക്കുന്ന ആളുടെ പുറത്തും അവര്‍ വെള്ളം ഒഴിച്ചു. ചുറ്റുമുള്ള കാഴ്ചക്കാർ അമ്പരന്നിരിക്കുമ്പോഴും ഇരുവരും അതൊന്നും കാര്യമാക്കാതെ ഈ പ്രവൃത്തി ആസ്വദിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ചുറ്റുമുള്ള ആളുകളില്‍ ചിലർ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

eng­lish sum­ma­ry; Man And Woman Take Bath On A Scoot­er In Maharashtra,

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.