22 January 2026, Thursday

സന്താനലബ്ധിക്കായി അയൽവാസിയുടെ കുഞ്ഞിനെ “നരബലി” നല്‍കി; ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
കൊല്‍ക്കത്ത
March 27, 2023 9:12 pm

സന്താനലബ്ധിക്കായി അയല്‍ക്കാരന്റെ ഏഴു വയസുള്ള കുഞ്ഞിനെ നരബലിയ്ക്ക് കൈമാറിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ദക്ഷിണ കൊൽക്കത്തയിലെ തിൽജാലയിലാണ് സംഭവം. ബീഹാർ സ്വദേശിയായ അലോക് കുമാറാണ് പിടിയിലായത്. ജോലിക്കായി ഇവിടെ എത്തിയതാണ് ഇയാള്‍. ചോദ്യം ചെയ്യലിൽ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലിയർപ്പിച്ചാൽ തനിക്ക് കുഞ്ഞിനെ ലഭിക്കുമെന്ന് ഒരു ‘തന്ത്രി’ പറഞ്ഞതായും ഇയാളുടെ നിർദ്ദേശപ്രകാരമാണ് കുട്ടിയെ ബലി നൽകിയതെന്നും കുമാർ സമ്മതിച്ചു.

പ്രതിയുടെ വസതിയിൽ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. ചണച്ചാക്കിനുള്ളിൽ നിറച്ച ശരീരത്തിൽ കുട്ടിയുടെ തലയിലുൾപ്പെടെ നിരവധി മാരകമായ മുറിവുകൾ ഉണ്ടായിരുന്നു.

ബിഹാര്‍ സ്വദേശിയായ ദുര്‍മന്ത്രവാദിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇയാളെ പിടികൂടുന്നതിന് ബിഹാറിലേക്ക് പോകുമെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Man arrest­ed for ‘human sac­ri­fice’ of neigh­bor’s baby for fertility

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.