2 January 2026, Friday

Related news

January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025

പ്രണയം അവസാനിപ്പിച്ച പക, യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രതിശ്രുത വരന് നല്‍കി യുവാവ്

Janayugom Webdesk
മലയൻകീഴ്
April 13, 2023 3:39 pm

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിനെ (22) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വിവാഹം മുടക്കാനായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.

4 വർഷത്തിലേറെയായി യുവതിയുമായി വിജിൻ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതിനു പിന്നാലെ യുവതിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു. തുടർന്ന് പ്രണയകാലത്ത് പകർത്തിയ യുവതിയുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി മോർഫ് ചെയ്തു പ്രതി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും പ്രതിശ്രുത വരന്റെ വീട്ടുകാരെ കാണിക്കുകയുമായിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് ഉടൻ കൈമാറും. ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: man arrest­ed for cir­cu­lat­ing mor­phed images of the woman
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.