27 December 2025, Saturday

Related news

December 27, 2025
December 27, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025

ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് ബീഡി വലിച്ചയാള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2023 7:27 pm

ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് ബീഡി വലിച്ചയാള്‍ അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് പോയ വിമാനത്തിലാണ് കരിയുന്ന മണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കാബിന്‍ ക്രൂ പരിശോധന നടത്തിയത്. വിമാനത്തില്‍ ടോയ്‌ലറ്റില്‍ നിന്നാണ് മണമനുഭവപ്പെട്ടതെന്ന് മനസിലാക്കിയ ക്രൂ ഡോര്‍ തുറക്കാനാവശ്യപ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആൾ അറസ്റ്റിലായത്.

കെംപഗൗഡ വിമാനത്താവളത്തില്‍ വെച്ച് ജി കരുണാകരന്‍ എന്നയാളാണ് അറസ്റ്റിലായത്. അതേസമയം പകുതി വലിച്ച ബീ‍ഡി ഫ്ലഷ് ചെയ്യാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും ക്രൂ പറയുന്നു. എയര്‍കാഫ്റ്റ് നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി സെക്ഷന്‍ 336 പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. വിമാനം ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രതിയെ പൊലിസിനു കൈമാറി.

Eng­lish Summary:Man arrest­ed for pulling bee­di on Indi­Go flight
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.