16 December 2025, Tuesday

Related news

November 15, 2025
November 15, 2025
August 9, 2025
August 8, 2025
August 2, 2025
June 29, 2025
June 24, 2025
June 4, 2025
May 30, 2025
May 11, 2025

കെഎസ്ആർടിസി ബസിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ

Janayugom Webdesk
ചെറുതോണി
July 8, 2023 1:23 pm

കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടകര സ്വദേശി വടക്കേക്കരയിൽ സിജു ബാലചന്ദ്രനെയാ(38)ആണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജോലി ചെയ്യുന്ന യുവതി ഇടുക്കിയിലേക്കുള്ള മടക്കയാത്രയിലാണ് എറണാകുളം കുമളി കെഎസ്ആർടിസി ബസിൽ കയറിയത്. നേര്യമംഗലത്തെത്തിയപ്പോൾ യുവതിയുടെ സീറ്റിൽ ഇരിപ്പുറപ്പിച്ച പ്രതി പല തവണ യുവതിയുടെ ശരീരത്ത് അപമര്യാദയായി സ്പർശിക്കുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്തു. 

പാണ്ടിപ്പാറയ്ക്കടുത്ത് ഈട്ടിക്കവലയിലെത്തിയപ്പോൾ യുവതി ബഹളം വയ്ക്കുകയും കണ്ടക്ടറെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ബസ് തങ്കമണി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പ്രതിയെ പൊലീസിലേല്പിച്ചു. പെൺകുട്ടിയുടെ പരാതി പ്രകാരം തങ്കമണി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 

Eng­lish Sum­ma­ry: man arrest­ed for show­ing nudi­ty in KSRTC bus

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.