26 December 2024, Thursday
KSFE Galaxy Chits Banner 2

മുക്കുപണ്ടംവച്ച് വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസ്: കള്ളന്‍ കപ്പലില്‍ത്തന്നെ!

Janayugom Webdesk
ആലപ്പുഴ
March 28, 2023 5:55 pm

മുക്കുപണ്ടം പകരം വച്ച് അമ്മുമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച ചെറുമകൻ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ വീട്ടിലെ ഹാളിൽ കിടന്ന പള്ളിപ്പാട് തെക്കേക്കര കാവലാശേരി വീട്ടിൽ പൊന്നമ്മയുടെ കഴുത്തിൽ കിടന്ന മുക്കാൽ പവൻ മാലയും കാൽ പവൻ തൂക്കം വരുന്ന ലോക്കറ്റും ഉൾപ്പെടുന്ന സ്വർണമാലയാണ് മോഷ്ടിച്ചത്. തുടര്‍ന്ന് പൊന്നമ്മ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ആ വീട്ടിൽ തന്നെ താമസിച്ചു കൊണ്ടിരുന്ന പൊന്നമ്മയുടെ കൊച്ചുമകനായ പള്ളിപ്പാട് തെക്കേക്കര ശ്രുതി ഭവനത്തിൽ, സുധീഷ് (26) പിടിയിലായത്. 

അമ്മുമ്മ രാത്രി ഉറങ്ങുമ്പോൾ അതുപോലുള്ള ഒരു വരവ് മാല കഴുത്തിൽ കൊണ്ടിടുകയും പൊന്നമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല എടുക്കുകയും അത് വിൽക്കുകയും ചെയ്തു. സുധീഷിനെ പള്ളിപ്പാട് ഭാഗത്തു വെച്ച് പിടികൂടി അറസ്റ്റ് ചെയ്തു. ഇയാള്‍ ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഹരിപ്പാട് ഐഎസ്എച്ച് ഒ ശ്യാംകുമാർവി എസ്, എസ് ഐ ശ്രീകുമാർ, എസ് ഐ ഷൈജ, എസ് ഐ സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

Eng­lish Sum­ma­ry: man arrest­ed for theft gold of grandmother

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.