8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 7, 2025
February 17, 2025
February 6, 2025
January 8, 2025
December 18, 2024
December 4, 2024
November 15, 2024
October 19, 2024
September 27, 2024
September 12, 2024

സൗജന്യ ബസ് യാത്ര തരപ്പെടാൻ ബുർഖയണിഞ്ഞയാൾ പിടിയിൽ

Janayugom Webdesk
ബംഗളൂരു
July 7, 2023 4:48 pm

കർണാടകയിലെ സ്ഥിരതമാസക്കാരായ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി വൻഹിറ്റാണ്. ദിവസേന ലക്ഷക്കണക്കിന് സ്ത്രീകളാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. തിരിച്ചറിയൽ കാർഡുകൾ കാണിച്ചാൽ കണ്ടക്ടർ സ്ത്രീകൾക്ക് പൂജ്യം രേഖപ്പെടുത്തിയ ടിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്. അപ്പോഴാണ് വീരഭദ്രയ്യ മാത്തപെട്ടി എന്നയാൾക്ക് ഒരു ബുദ്ധിയുദിച്ചത്. സ്ത്രീകൾ ഉപയോഗിക്കുന്ന പർദയും ബുർഖയും ധരിച്ച് ബസിൽ കയറുക തന്നെ. അപ്പോൾ ടിക്കറ്റില്ലാതെ സൗജന്യയാത്ര നടത്താം.

ബംഗളൂരിലെ ബസ്സ്റ്റാന്റിൽ ഇത്തരത്തിൽ വസ്ത്രം ധരിച്ച് വീരഭദ്രയ്യ ബസിനായി കാത്തിരുന്നു. എന്നാൽ സംഗതി പിഴച്ചു. യാത്രക്കാരായ ചിലർക്ക് സംശയം തോന്നി ചോദ്യം ചെയ്തു. ഭിക്ഷ യാചിക്കാനായാണ് വസ്ത്രം മാറിയതെന്നാണ് ആദ്യം ഇയാൾ പറഞ്ഞത്. പിന്നീടാണ് ബസിൽ സൗജന്യയാത്ര തര​പ്പെടുത്താനായാണ് സ്ത്രീവേഷം ധരിച്ചതെന്ന് ഇയാൾ സമ്മതിച്ചത്. ഇയാളുടെ കൈവശം വേറൊരു സ്ത്രീയുടെ ആധാർ കാർഡും ഉണ്ടായിരുന്നു. ഏതായാലും ഇയാൾ ബസ്സ്റ്റാന്റിലുള്ളവരോട് സംസാരിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്.

eng­lish sum­ma­ry; Man arrest­ed for wear­ing burqa to get free bus ride

you may also like this video;

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.