19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 10, 2024

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2022 10:39 am

ഡൽഹി ഹുമയൂൺപുരില്‍ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 21 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹുമയൂണ്‍പുര്‍ സ്വദേശി സഞ്ജയാണ് പ്രതി.

മാർച്ച് 16ന് ജോലിസ്ഥലത്ത് വച്ചാണ് സംഭവമുണ്ടായത്. ഹുമയൂൺപുരിലെ ഒരു ഹോട്ടലിൽ സർവീസ് സ്റ്റാഫായാണ് യുവതി ജോലി ചെയ്യുന്നത്. പുലര്‍ച്ചെ 1.30ഓടെ ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോളാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

യുവതിയും പ്രതിയ്ക്കും കഴിഞ്ഞ ഒരു വർഷമായി പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

eng­lish sum­ma­ry; Man arrest­ed in Del­hi for rap­ing co-worker

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.